രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 69,000ൽ അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 24 മണിക്കൂറിനിടെ 69,000ൽ അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണങ്ങൾ 55,000 കടന്നു. മഹാരാഷ്ട്രയിൽ രോഗവ്യാപനം തീവ്രമായി തുടരുന്നു. തെലങ്കാനയിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടക്കുന്നു.
രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 29,75,702 ഉം. ആകെ മരണസംഖ്യ 55,794 ആയി. 24 മണിക്കൂറിനിടെ 69,878 പോസിറ്റീവ് കേസുകളും 945 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , കർണാടക , തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്.
മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസം 14,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്ര പൊലീസിലെ 288 ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു, മുംബൈ, താനെ, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ 21 ദിവസത്തിനിടെ ബംഗളൂരുവിലാണ് രോഗികളുടെ എണ്ണിൽ വലിയ വർധനവുണ്ടായത്. 24 മണിക്കൂറിനിടെ 63,632പേർ രോഗമുക്തരായി. രാജ്യത്ത് ആകെ രോഗമുക്തരുടെ 22 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 74.69 ശതമാനമായി ഉയർന്നു. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുകയാണ്.
Story Highlights -covid spreads rapidly in the country; More than 69,000 positive cases were reported in 24 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here