കാസർഗോഡ് പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി

കാസർഗോഡ് പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. പെരുമ്പള സ്വദേശി നിയാസിനെ(23)യാണ് കാണാതായത്. മണൽ വാരാൻ പോയ നാലംഗ സംഘത്തിന്റെ തോണിയാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർ രക്ഷപ്പെട്ടു.

ഇന്നലെ രാത്രിയാണ് മണൽവാരാൻ പോയ സംഘത്തിന്റെ തോണി അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി തന്നെ ഫയർഫോഴ്‌സും പൊലീസുമെത്തി തെരച്ചിൽ നടത്തിയെങ്കിലും നിയാസിനെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. പുഴയിൽ അടിയൊഴുക്ക് ശക്തമായിരിക്കുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Story Highlights Kasaragod perumbala river

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top