ഐഎസ് ഭീകരൻ ഡൽഹി പൊലീസിന്റെ പിടിയിൽ

ഐഎസ് ഭീകരൻ ഡൽഹി പൊലീസിന്റെ പിടിയിലായി. ധൗന കോനിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഐഎസ് ഭീകരൻ അബു യൂസഫ് ഖാൻ പിടിയിലായത്. ഇയാളിൽ നിന്ന് ഐഇഡി ഉൾപ്പെടെ സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു.

വെള്ളിയാഴ്ച രാത്രി പൊലീസ് പ്രത്യേക സേന നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ പിടികൂടിയത്.
ധൗല കോനിലും കരോൾ ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സ്‌പെഷ്യൽ പൊലീസ് സെൽ തെരച്ചിൽ ആരംഭിച്ചത്.

ധൗല കോനിൽ വെടിവയ്പുണ്ടാകുകയും പിസ്റ്റളും സ്‌ഫോടക വസ്തുക്കളുമായി ഭീകരനെ പിടികൂടിയതായും ഡൽഹി സ്‌പെഷ്യൽ പൊലീസ് സെൽ ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് സിംഗ് കുശ്വാഹ അറിയിച്ചു. ഇയാൾ ഒറ്റക്കാണ് നീക്കങ്ങൾ നടത്തിയിരുന്നത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും പ്രമോദ് സിംഗ് കുശ്വാഹ വ്യക്തമാക്കി.

Story Highlights ISIS terrorist, Delhi police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top