Advertisement

സ്വർണക്കടത്ത് കേസ്; എൻഐഎ അറസ്റ്റ് ചെയ്തവരെ പ്രതി ചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

August 23, 2020
Google News 2 minutes Read

സ്വർണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരെ പ്രതി ചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളക്കടത്ത് നടത്താൻ പണം നൽകിയ നിക്ഷേപകരെയാണ് പ്രതി ചേർക്കുക. അതേസമയം, തിരുവനന്തപുരത്തെ വിദേശനാണ്യ വിനിമയ ഏജന്റുമാരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സ്വപ്നയും കൂട്ടരും വൻതോതിൽ യുഎസ് ഡോളർ സമാഹരിച്ചെന്ന കണ്ടെത്തലിലാണ് നടപടി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ അറസ്റ്റ് ചെയ്ത നിക്ഷേപകരെയാണ് ഇഡി പ്രതി ചേർക്കാനൊരുങ്ങുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസ്, നിക്ഷേപിച്ച തുക കള്ളപ്പണമാണോ തുടങ്ങിയവ അന്വേഷണ പരിധിയിൽ വരും. കേസന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ വിദേശനാണ്യ വിനിമയ ഏജന്റുമാരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സ്വപ്നയും കൂട്ടരും വൻതോതിൽ യുഎസ് ഡോളർ സമാഹരിച്ചെന്ന കണ്ടെത്തലിലാണ് നടപടി.

ഇതിനിടെ പ്രതികളുടെ സ്വത്തുവകകൾ സംബന്ധിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭൂസ്വത്ത് ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കള്ളക്കടത്ത് – കമ്മീഷൻ തുക സ്വപ്ന ഭൂമിയും അപ്പാർട്ട്‌മെന്റുകളും വാങ്ങാൻ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ പേരിൽ പ്രതികൾ സ്വത്തുവകൾ വാങ്ങിയിരിക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണക്കു കൂട്ടുന്നുണ്ട്. പ്രതികളുടെ വിദേശത്തെ സ്വത്ത് സംബന്ധിച്ചും അന്വേഷിക്കാൻ തീരുമാനമായി.

Story Highlights – Gold smuggling case; Enforcement Directorate to add defendants to NIA arrests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here