സന്ദീപ് വാര്യറിൽ ഗൂഗിളിന് വൻ അബദ്ധം; ‘അത് വേ ഇത് റേ’ എന്ന് സമൂഹമാധ്യമങ്ങൾ

Google sandeep warrier bjp

ഐപിഎലിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ടീമുകളൊക്കെ യുഎഇയിലെത്തി പരിശീലനം ആരംഭിച്ചു. നാല് മലയാളി താരങ്ങളും ഇത്തവണ വിവിധ ടീമുകളിലായി പാഡണിയുന്നു. കഴിഞ്ഞ സീസണിൽ ആകെ മൂന്ന് മത്സരങ്ങൾ മാത്രമേ കളിക്കാൻ സാധിച്ചുള്ളൂ എങ്കിലും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തവണ കൂടുതൽ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് മലയാളി പേസർ സന്ദീപ് വാര്യർ. സന്ദീപ് വാര്യർ എന്ന് കേൾക്കുമ്പോൾ നമുക്ക് ഓർമ്മ വരുന്ന മറ്റൊരു മുഖമുണ്ട്. ബിജെപി നേതാവും ചാനൽ ചർച്ചകളിലെ സ്ഥിര സാന്നിധ്യവുമായ സന്ദീപ് വാര്യർ.

ഇവർ രണ്ടും രണ്ട് പേരാണെന്ന് നമുക്കറിയാം. പക്ഷേ, ഗൂഗിളിന് അബദ്ധം പറ്റി. കെകെആർ താരം സന്ദീപ് വാര്യറിന് ഗൂഗിൾ നൽകിയിരിക്കുന്ന് ചിത്രം ബിജെപി നേതാവ് സന്ദീപ് വാര്യറിൻ്റേതാണ്.

ഈ അബദ്ധത്തിൻ്റെ പേരിൽ പ്രത്യക്ഷപ്പെട്ട ട്രോളുകളിലൊന്ന് ബിജെപി നേതാവ് പങ്കുവക്കുകയും ചെയ്തിട്ടുണ്ട്.

Read Also : തന്റെ കീഴിൽ അശ്വിൻ മങ്കാദിംഗ് നടത്തില്ലെന്ന് പോണ്ടിംഗ്; കളിച്ചിരുന്നപ്പോൾ ഈ മാന്യത കണ്ടില്ലല്ലോ എന്ന് ആരാധകർ

2018ലെ ആഭ്യന്തര സീസണിൽ കേരളത്തിനു വേണ്ടി ഗംഭീര പ്രകടനം നടത്തിയെങ്കിലും കഴിഞ്ഞ കൊല്ലത്തെ ലേലത്തിൽ ആരും സന്ദീപിനെ ടീമിലെടുത്തിരുന്നില്ല. എന്നാൽ, ഐപിഎൽ ആരംഭിക്കാൻ 10 ദിവസങ്ങൾ ബാക്കി നിൽക്കെ പരുക്കു പറ്റിയ കമലേഷ് നഗരക്കൊടിക്ക് പകരക്കാരനായി സന്ദീപ് കെകെആർ ടീമിലെത്തി. അവസാനത്തെ മൂന്ന് മത്സരങ്ങൾ മാത്രമാണ് അദ്ദേഹത്തിനു കളിക്കാനായത്. കിംഗ്സ് ഇലവനെതിരെ ക്രിസ് ഗെയിലിൻ്റെയും ലോകേഷ് രാഹുലിൻ്റെയും വിക്കറ്റെടുത്ത സന്ദീപ് മൂന്ന് മത്സരങ്ങളിലും റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കു കാണിക്കുകയും ചെയ്തു. തുടർന്ന് കൊൽക്കത്ത അദ്ദേഹത്തെ നിലനിർത്തുകയായിരുന്നു.

Read Also : ഹോർഡിങ്ങുകളുടെ പേരിൽ തർക്കം; ധോണി-രോഹിത് ആരാധകർ തമ്മിൽ കയ്യാങ്കളി

കഴിഞ്ഞ സീസൺ വരെ കേരളത്തിനായി കളിച്ചു കൊണ്ടിരുന്ന സന്ദീപ് ഈ സീസണിൽ തമിഴ്നാട്ടിലേക്ക് മാറിയിരുന്നു.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights – Google mistakes bowler sandeep warrier as bjp leader sandeep warrier

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top