ലൈഫ് പദ്ധതി; വിവിധ എജൻസികളോട് രേഖകളും അന്വേഷണ വിവരങ്ങളും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം

ലൈഫ് പദ്ധതി സംബന്ധിച്ച് വിവിധ എജൻസികളോട് രേഖകളും അന്വേഷണ വിവരങ്ങളും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. വിദേശ എജൻസികൾ അനുമതി ഇല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ടോ എന്നതടക്കമാണ് പരിശോധിക്കുന്നത്. കേന്ദ്ര എജൻസിയുടെ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് നടപടി.
ലൈഫിൽ ചട്ട ലംഘനങ്ങൾ നടന്നു എന്നാണ് ശക്തമായ വിമർശനം. ഇത് പരിശോധിയ്ക്കാനുള്ള നടപടിയാണ് ആഭ്യന്തരമന്ത്രാലയം തുടങ്ങുന്നത്. ആഭ്യന്തമന്ത്രാലയത്തിലെ ഫോറിനേഴ്‌സ് ഡിവിഷന്റെതാണ് പ്രാഥമിക നടപടി. വിദേശ എജൻസികൾ അനുമതി ഇല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ടോ എന്നതടക്കം ആണ് പരിശോധിക്കും.
Read Also : ലൈഫ് മിഷൻ വിവാദം; യു വി ജോസിനോട് സർക്കാർ റിപ്പോർട്ട് തേടി
പ്രധാനമന്ത്രിയുടെ ഭവന നിർമാണപദ്ധതിയായ പിഎംവൈയിൽ നിന്നുള്ള തുക ലൈഫിൽ ഉപയോഗിച്ചിട്ടുണ്ട്. 1,20,000 രൂപ വീതം യൂണിറ്റിന് ലഭ്യമാക്കിയിരുന്നു. അതുകൊണ്ട് തന്നെ മറ്റേതെങ്കിലും സഹായം ഈ പദ്ധതിയിൽ ചേർക്കാർ കേന്ദ്രസർക്കാരിന്റെ രേഖാമൂലം ഉള്ള അനുമതി വേണം. ഇത് സംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ടോ എന്നതടക്കമാകും പരിശോധിക്കപ്പെടുന്നത്.
റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഇടപെടലുകളും പരിശോധിയ്ക്കും. വീസാ ചട്ടലംഘനങ്ങളുടെ ലംഘനം അടക്കമാകും അനേവേഷിക്കപ്പെടുക. എൻഫോഴ്‌സ്‌മെന്റും ഇഡിയും ഉൾപ്പെടെയുള്ള എജൻസികളോട് ആഭ്യന്തര മന്ത്രാലയം രേഖകളും അന്വേഷണ വിവരങ്ങളും ഇതിനായി ആവശ്യപ്പെട്ടു. കേന്ദ്ര എജൻസിയുടെ അന്വേഷണം പ്രഖ്യാപിക്കുന്ന സാധ്യതകൾ പരിശോധിക്കുകയാണ് ലക്ഷ്യം. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ തീരുമാനം കൈകൊള്ളും.
Story Highlights – life mission project, internal affairs ministry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here