രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷത്തിലേക്ക്; ആന്ധ്രയിൽ പോസിറ്റീവ് കേസുകൾ മൂന്നര ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷത്തിലേക്ക്. ആന്ധ്രയിൽ പോസിറ്റീവ് കേസുകൾ മൂന്നര ലക്ഷം കടന്നു. പശ്ചിമ ബംഗാൾ പരിസ്ഥിതി മന്ത്രി സൗമെൻ മഹാപത്രയ്ക്ക് രോഗം സ്ഥിരീകരിച്ചു. അസമിൽ രണ്ട് പൊലീസ് സൂപ്രണ്ടുമാർ അടക്കം മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് പിടിപ്പെട്ടു. ഡൽഹി മെട്രോ ഘട്ടംഘട്ടമായി തുറന്നുകൊടുക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ 10,441 പേർക്കു കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയും 258 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,82,383 ആയി. ആന്ധ്രയിൽ 7895 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസിറ്റീവ് കേസുകൾ 353,111 ആയി ഉയർന്നു. 93 പേർ കൂടി മരിച്ചതോടെ ആകെ മരണങ്ങൾ 3282 ആയി. കർണാടകയിൽ റിപ്പോർട്ട് ചെയ്ത 5938 കേസുകളിൽ, 2126ഉം ബംഗളൂരുവിലാണ്. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 2,77,814ഉം, മരണം 4,683ഉം ആയി. തമിഴ്‌നാട്ടിൽ 5,975 പുതിയ കേസുകൾ. 97 മരണം. ആകെ രോഗബാധിതർ 3,79,385. ആകെ മരണം 6,517. ഉത്തർപ്രദേശിൽ 5325ഉം, പശ്ചിമ ബംഗാളിൽ 3274ഉം, ബിഹാറിൽ 2247ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ആകെ പോസിറ്റീവ് കേസുകൾ 161,466 ആയി. രോഗമുക്തി നിരക്ക് 90.04 ശതമാനമായി.

Story Highlights -covid victims in the country has reached 31 lakh, andrapradesh the number of positive cases has crossed 3.5 lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top