പിന്മാറാൻ ഉപാധി വച്ച് ചൈന; നിലപാട് തള്ളി ഇന്ത്യ

India rejects china suggestion on finger 4 area

ലഡാക്കിലെ ഫിംഗർ നാലിൽ നിന്നുള്ള പിന്മാറ്റത്തിന് ഉപാധി വച്ച് ചൈന. ഇരു സേനകളും തുല്യ അകലത്തിൽ പിന്മാറണമെന്നായിരുന്നു ചൈനയുടെ നിർദേശം. എന്നാൽ ഈ നിർദേശം ഇന്ത്യ തള്ളി.

ഇന്ത്യയുടെ അതിർത്തിയിൽ എവിടെ തുടരാനും ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രാജ്യം ചൈന മുൻപോട്ട് വച്ച ഉപാധി തള്ളിയത്. ഈ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനികതല ചർച്ച വീണ്ടും നടക്കും.

രാജ്യാതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ ഉപാധി ഇന്ത്യ തള്ളുന്നത്.

Story Highlights India rejects china suggestion on finger 4 area

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top