‘കാപട്യമേ നിന്റെ പേരോ ചെന്നിത്തല’ : പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി എ പ്രദീപ് കുമാർ

pradeep kumar against ramesh chennithala

തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ വിമർശനമുന്നയിച്ച പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എ പ്രദീപ് കുമാർ എംഎൽഎ.

ബിഡിൽ പങ്കെടുക്കാതെ മറ്റൊരു വഴി തേടുക എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വ്യക്തമാക്കണമെന്ന് പ്രദീപ് കുമാർ. അദാനിയെ വീട്ടിൽ വിളിച്ചിരുത്തി വിരുന്ന് നൽകുന്നത് പ്രതിപക്ഷത്തിന്റെ രീതിയാണെന്ന് എംപി പ്രദീപ് കുമാർ തുറന്നടിച്ചു. കേന്ദ്ര സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ സർക്കാർ കേസ് നൽകിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ കോൺഗ്രസ് എംപി ശശി തരൂർ ബിജെപിക്ക് അനുകൂലമായിരുന്നു. ഷെയ്ക്ക്‌സ്പിയറിന്റെ ‘ചാപല്യമേ നിന്റെ പേരോ സ്ത്രീ’ എന്ന വാചകം തിരുത്തി ‘കാപട്യമേ നിന്റെ പേരോ ചെന്നിത്തല’ എന്നാക്കി എംപി പ്രദീപ് കുമാർ പ്രതിപക്ഷ നേതാവിനെ വിമർശിച്ചു.

സ്വർണക്കടത്ത് കേസ് എൻഐഎയും, കസ്റ്റംസും, ഇ.ഡിയുമെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും, കേസിൽ തീവ്രവാദ ബന്ധത്തെ കുറിച്ച് എന്തുകൊണ്ടാണ് കെഎം ഷാജിയോ വി.ഡി സതീശനോ പറയാത്തതെന്ന് പ്രദീപ് പറഞ്ഞു. തീവ്രവാദ ശക്തികളുമായി പ്രതിപക്ഷത്തിന് പുതുതായി ഉണ്ടാകുന്ന രാഷ്ട്രീയ ബന്ധത്തിന്റെ ഭാഗമായാണ് ഷാജിക്കും സതീശനും ഇതെ കുറിച്ച് പറയാൻ സാധിക്കാത്തതെന്നും പ്രദീപ് കുമാർ പറഞ്ഞു.

Read Also : സഭാ കവാടത്തിൽ ചാണകം മെഴുകി പൂക്കളമിട്ട് പ്രതിഷേധം; അറസ്റ്റ്

എൽഡിഎഫിനെതിരെ ആക്ഷേപം ഉന്നയിക്കാൻ ചാനൽ ചർച്ചയ്ക്കിടെ കോൺഗ്രസിന്റെ അനിൽ അക്കര എംഎൽഎ ബിജെപിക്ക് വിവരം കൈമാറിയെന്നും പ്രദീപ് കുമാർ പറഞ്ഞു. പിഎസ്‌സി വിഷയത്തിലെ വിമർശനത്തിനും പ്രദീപ് തിരിച്ചടിച്ചു. ഈ സർക്കാർ വന്നതിന് ശേഷം 16,508 തസ്തികകൾ പുതുതായി സൃഷ്ടിച്ചുവെന്നും പ്രദീപ് കുമാർ കൂട്ടിച്ചേർത്തു.

Story Highlights pradeep kumar against ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top