Advertisement

പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി: രമേശ് ചെന്നിത്തല

August 24, 2020
Google News 2 minutes Read
ramesh chennithala pinarayi vijayan

പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾക്ക് മറുപടി നൽകിയില്ല. മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഗവർണറുടെ നയപ്രഖ്യാപനം പോലെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Read Also : പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

എട്ട് അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷം സർക്കാരിനെ തുറന്നുകാട്ടി. മുഖ്യമന്ത്രിയുടെ പ്രസംഗം നനഞ്ഞ പടക്കമായി. മുഖ്യമന്ത്രി പറഞ്ഞത് എല്ലാ കാലത്തുമുള്ള പദ്ധതികൾ. ലൈഫിനെപ്പറ്റി മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. എഴുതിക്കൊടുത്ത ആരോപണങ്ങൾക്ക് പോലും മറുപടിയില്ല. മന്ത്രിമാരുടെ പ്രസംഗങ്ങളും നനഞ്ഞ പടക്കമായി. ബജറ്റ് പ്രസംഗം ആവർത്തിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Read Also : അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ചത് പോലെയെന്ന് എസ് ശർമ

40 നെതിരെ 87 വോട്ടിനാണ് പ്രമേയം തള്ളിയത്. സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. അഴിമതി കേസിലോ സ്വര്‍ണക്കടത്തിലോ ഉള്‍പ്പെട്ടവര്‍ക്ക് യാതൊരു സംരക്ഷണവും നല്‍കില്ല. ബോധപൂര്‍വം ചിലര്‍ പുകമറ സൃഷ്ടിക്കുകയാണെന്നും ആരോപണങ്ങള്‍ക്ക് തെളിവുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights ramesh chennithala against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here