Advertisement

മരണപ്പെട്ട ജീവനക്കാരന്റെ മൃതദേഹം കുടകൾ കൊണ്ട് മറച്ച് ബിസിനസ് തുടർന്നത് 4 മണിക്കൂർ; ബ്രസീലിലെ സൂപ്പർ മാർക്കറ്റിനെതിരെ പ്രതിഷേധം

August 24, 2020
Google News 3 minutes Read
Supermarket Dead Worker Umbrellas

മരണപ്പെട്ട ജീവനക്കാരന്റെ മൃതദേഹം കുടകൾ കൊണ്ട് മറച്ച് പ്രവർത്തനം തുടർന്ന ബ്രസീലിലെ കെയർഫോർ എന്ന സൂപ്പർ മാർക്കറ്റിനെതിരെ പ്രതിഷേധം ശക്തം. ഓഗസ്റ്റ് 14ന് നടന്ന സംഭവം ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മാനോൽ മോയ്സസ് സാൻ്റോസ് എന്ന ജീവനക്കാരൻ്റെ മൃതശരീരമാണ് കച്ചവടം തുടരാനായി സൂപ്പർ മാർക്കറ്റ് അധികൃതർ കുടകൾ കൊണ്ട് മറച്ചത്.

https://twitter.com/AnarchistFed/status/1296479890632474624

Read Also : സുശാന്തിന്റെ മരണം; റിയ ചക്രവർത്തിയെ സിബിഐ വിളിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് അഭിഭാഷകൻ

മൂന്ന് കുടകൾ ഉപയോഗിച്ചാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം മറച്ചത്. സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയവർ ഇതറിയാതെ സാധനം വാങ്ങി പോവുകയും ചെയ്തു.

https://twitter.com/crisvector/status/1296119000536055817

സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പപേക്ഷയുമായി കെയർഫോർ രംഗത്തെത്തി. ഹൃദയാഘാറ്റം ഉണ്ടായതിനു പിന്നാലെ അദ്ദേഹത്തിനു പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്ന് സൂപ്പ്ര് മാർക്കറ്റ് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു. കട അടച്ച് മൃതദേഹം നീക്കം ചെയ്യാത്തതിൽ മാപ്പ് അപേക്ഷിക്കുന്നു എന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.

Story Highlights Supermarket Covers Dead Worker With Umbrellas For Four Hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here