അടച്ചിട്ട തൃശൂർ ശക്തൻ മാർക്കറ്റിന് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി

തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏറെ നാളായി അടച്ചിട്ട തൃശൂർ ശക്തൻ മാർക്ക്റ്റ് തുറന്ന് പ്രവർത്തനമാരംഭിച്ചു. നിയന്ത്രണങ്ങളോടെയാണ് കച്ചവടത്തിന് അനുമതി നൽകിയത്. പകുതി കടകളാണ് ആദ്യത്തെ മൂന്ന് ദിവസം തുറന്ന് പ്രവർത്തിക്കുക. ബാക്കിയുള്ള കടകൾ അടുത്ത മൂന്ന് ദിവസം തുറക്കാം.

നേരത്തെ കടകൾക്ക് നമ്പർ ഇട്ട് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. മത്സ്യ മാർക്കറ്റ് ബുധനാഴ്ചയായിരിക്കും പ്രവർത്തനം ആരംഭിക്കുക. അറുപത് വയസിന് മുകളിൽ പ്രായമുള്ളവരെയും, പത്ത് വയസിന് താഴെയുള്ളവരെയും മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ല. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മാർക്കറ്റിന്റെ പ്രവർത്തനം. ഇത് നിരീക്ഷിക്കുന്നതിനായി പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

Story Highlights -thrissure sakthan market, allowed open

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top