സ്വർണക്കടത്തിൽ നിയമോപദേശം തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ശേഷം ശിവശങ്കറിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം

സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടി. കൂടുതൽ പേരെ പ്രതി ചേർക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടിയത്. ഡൽഹി എൻഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തെ അഭിഭാഷക സെല്ലിൽ നിന്നാണ് നിയമോപദേശം ലഭിക്കുക.
നിയമോപദേശം ലഭിച്ചതിന് ശേഷമാണ് എം ശിവശങ്കറിനെ പ്രതി ചേർക്കുന്നതിൽ തീരുമാനമെടുക്കുകയെന്നാണ് വിവരം. അതിനിടെ 2016-18 കാലയളവിൽ 11 തവണ ഡിപ്ലോമാറ്റിക് കാർഗോയ്ക്ക് അനുമതി നൽകിയതായി സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ എൻഐഎയോട് വ്യക്തമാക്കി.
Read Also : സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വി ഡി സതീശൻ; സഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം
അതേസമയം കേസിൽ നാല് പേരെ കൂടി എൻഐഎ പ്രതി ചേർത്തു. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ അബ്ദുൾ ഹമീദ്, അബൂബക്കർ, ഷമീം എം എ, ജിപ്‌സൽ സി വി എന്നിവരെയാണ് എൻഐഎ പുതുതായി പ്രതി ചേർത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പുതുതായി നാല് പേരെ കൂട്ടിച്ചേർത്തതോടെ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ആകെ പ്രതികൾ 24 ആയി.
Story Highlights – gold smuggling case, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here