ഹൈദരാബാദ് പരിശീലകൻ ആൽബർട്ട് റോക്കയെ ബാഴ്സലോണ പരിശീലക സംഘത്തിലേക്ക് ക്ഷണിച്ച് കോമാൻ: റിപ്പോർട്ട്

Koeman Albert Roca Barcelona

ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി പരിശീലകൻ ആൽബർട്ട് റോക്ക ബാഴ്സലോണ പരിശീലക സംഘത്തിലേക്കെന്ന് റിപ്പോർട്ട്. പുതുതായി സ്ഥാനമേറ്റ റൊണാൾഡ് കോമാൻ റോക്കയെ പരിശീലക സംഘത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Read Also : ബാഴ്സ ബോസ് കോമാൻ തന്നെ; അബിദാലിനു പകരം റാമോൺ പ്ലെയിൻസ് ടെക്നിക്കൽ ഡയറക്ടർ

“അതെ, ബാഴ്സലോണയിൽ നിന്ന് അങ്ങനെ ഒരു ഓഫർ വന്നിട്ടുണ്ട്. പക്ഷേ, കൂടുതൽ കൃത്യത വരാനായി ഞങ്ങൾ കാക്കുകയാണ്. ഇത് പ്രാരംഭ ഘട്ടത്തിലാണ്. താമസിയാതെ ഓഫറിനെപ്പറ്റി വിശദമായി അറിയാനാവും. എങ്ങനെയാണ് ഈ ഘട്ടത്തിൽ പ്രതികരിക്കേണ്ടതെന്ന് അറിയില്ല. ബാഴ്സലോണയിലേക്ക് പോകുന്നത് റോക്കയെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. പക്ഷേ, ഞങ്ങൾക്ക് ഞങ്ങളുടെ താത്പര്യവും നോക്കണം. ക്ലബ് റോക്കയിൽ ഒരുപാട് വിശ്വാസം അർപ്പിച്ചിട്ടുണ്ട്.”- ക്ലബ് അധികൃതർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മുൻപ് 2003 മുതൽ 2008 വരെ റോക്ക ബാഴ്സലോണ പരിശീലക സംഘത്തിൽ ഉണ്ടായിരുന്നു. ഫ്രാങ്ക് റൈക്കാർഡ് ആയിരുന്നു ആ സമയത്ത് ബാഴ്സലോണയുടെ പരിശീലകൻ. കഴിഞ്ഞ സീസണിൽ ഏറ്റവും അവസാനമായാണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. ഇതേ തുടർന്നാണ് ബെംഗളൂരു എഫ്സിയുടെ മുൻ പരിശീലകൻ റോക്കയെ മാനേജ്മെൻ്റ് പരിശീലക സ്ഥാനത്ത് എത്തിക്കുന്നത്. മികച്ച റെക്കോർഡ് ഉള്ള റോക്ക ക്ലബിൻ്റെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് മാനേജ്മെൻ്റ് കരുതുന്നത്. 2022 വരെയാണ് ഹൈദരാബാദുമായി റോക്കയ്ക്ക് കരാറുള്ളത്.

Read Also : ബാഴ്സയിൽ ‘തലമാറ്റവും’ ശുദ്ധീകരണവും; ഫസ്റ്റ് ഇലവനിലെ 7 താരങ്ങൾ ടീമിൽ നിന്ന് പുറത്തേക്കെന്ന് സൂചന

ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് ബാഴ്സലോണയുടെ പരിശീലകനായി മുൻ ഹോളണ്ട് പരിശീലകൻ റൊണാൾഡ് കോമാൻ ചുമതലയേറ്റത്. ക്വിക്കെ സെറ്റിയനെ പുറത്താക്കിയാണ് മുൻ ബാഴ്സലോണ താരം കൂടിയായ കോമാനെ മാനേജ്മെൻ്റ് പരിശീലകനാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാഴ്സലോണ പരീക്ഷിക്കുന്ന മൂന്നാമത്തെ പരിശീലകനാണ് കോമാൻ.

Story Highlights Koeman wants Hyderabad FC coach Albert Roca at Barcelona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top