Advertisement

ശിക്ഷ താക്കീതിൽ ഒതുക്കണം; പ്രശാന്ത് ഭൂഷണിനെ പിന്തുണച്ച് അറ്റോർണി ജനറൽ

August 25, 2020
Google News 1 minute Read

കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് നൽകാമെന്നും അറ്റോർണി ജനറൽ പറഞ്ഞു.

കേസിൽ കോടതി കുടൂതൽ അനുകമ്പാപൂർണമായ നിലപാടു സ്വീകരിക്കണമെന്ന് അറ്റോർണി ജനറൽ അഭ്യർത്ഥിച്ചു. അതു കോടതിയുടെ അന്തസ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ പൊതുതാത്പര്യ ഹർജികളുമായി എത്തിയിട്ടുള്ള ആളാണ് പ്രശാന്ത് ഭൂഷൺ. അദ്ദേഹത്തിന്റെ പൊതു പ്രവർത്തനം കോടതി കണക്കിലെടുക്കണം. പ്രശാന്ത് ഭൂഷന്റെ പ്രസ്താവന രേഖകളിൽ നിന്ന് നീക്കം ചെയ്ത് കേസ് അവസാനിപ്പിക്കണമെന്നും എജി അഭിപ്രായപ്പെട്ടു.

എന്നാൽ മാപ്പ് പറയാത്ത ആളെ താക്കീത് ചെയ്തിട്ട് എന്തുകാര്യമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചത്. തെറ്റ് ആവർത്തിക്കുമോ ഇല്ലയോ എന്ന് പ്രശാന്ത് ഭൂഷൺ തന്നെ പറയട്ടെയെന്നും നിരവധി മോശം പരാമർശങ്ങൾ ഭൂഷൺ കോടതിക്കെതിരെ നടത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി.

Read Also :പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും

Story Highlights Prashant bhushan, attorney general

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here