പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും

പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും. 2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതിൽ എടുത്ത കോടതിയലക്ഷ്യ കേസാണ് മറ്റൊരു ബെഞ്ചിന് വിട്ടത്. ഹർജി സെപ്തംബർ 10ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് അരുൺ മിശ്രയുടേയാണ് നടപടി. അഭിപ്രായ സ്വതന്ത്ര്യവും കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട കേസിൽ സ്വമേധായ കേസ് എടുക്കാനുമുള്ള കോടതിയുടെ അധികാരം സംബന്ധിച്ച കാര്യങ്ങൾ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. സമയക്കുറവുണ്ടെന്നും ഈ കേസ് കൂടുതൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി.
കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷന് മാപ്പ് എഴുതി നൽകാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു. മാപ്പപേക്ഷിക്കുകയാണെങ്കിൽ ഹർജി ഇന്ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇല്ലെങ്കിൽ ശിക്ഷ വിധി പുറപ്പെടുവിക്കുമെന്നായിരുന്നു കോടതി ഉത്തരവ്.
Story Highlights – Prashant Bhushan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here