ഉത്തരം

..

അര്‍ച്ചന സുഗുണന്‍ കെ./ കവിത
ബിരുദാനന്തര ബിരുദധാരിയാണ് ലേഖിക.
എന്തേ ഒരു വിഷാദഭാവം?
ചോദ്യങ്ങള്‍ ഞാനങ്ങോട്ടല്ലേ ചോദിക്കേണ്ടത്,
ജീവിതമിങ്ങനെയെന്നെഴുതിയാളോട്.
ആരെഴുതി ഞാനോ?????
ഞാന്‍ തന്നെ നീ എഴുതിയൊരു കനവല്ലേ
നീ മാത്രം കാണുന്ന, കേള്‍ക്കുന്ന, അറിയുന്ന
ഒരു കനവ്…………
ആ കനവുകളില്‍ ചിന്തകളുടെ ഒരു തിരക്ക് കണ്ട് ഉറവിടം തേടി
ഇറങ്ങിയതാണ് ഞാന്‍.
ജീവിതം എന്തേ ഇങ്ങനെ??
വേദനകളും പ്രശ്‌നങ്ങളും മാത്രം
എല്ലാ പ്രശ്‌നങ്ങളുമവസാനിച്ച്,
നിനക്കേറ്റവും പ്രിയപ്പെട്ടതെന്ന് നീയിപ്പോള്‍
കരുതുന്ന സൗഭാഗ്യങ്ങളെല്ലാം നിന്നിലെത്തി,
നീ പൂര്‍ണയായാല്‍
വൈകാതെ തന്നെ നീ അപേക്ഷിക്കും
ഇതേ അപൂര്‍ണതയ്ക്കായി………
ജീവിതമെന്നതേ ഈ അപൂര്‍ണതയല്ലേ
പ്രശ്‌നങ്ങളല്ലേ, വേദനകളല്ലേ,
കിനാവുകളല്ലേ……………..
Story Highlights – utharam poem
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here