Advertisement

സംഗീതസാന്ദ്രമായി പ്രമുഖർ ഒത്തുചേർന്നൊരു വിവാഹ മംഗളാശംസ; വിഡിയോ കാണാം

August 25, 2020
Google News 2 minutes Read

കേരളത്തിലെ പ്രമുഖരുടെ അനുഗ്രഹാശിസുകളോടെ ഒരു വിവാഹം. ‘മായാ കല്യാണ വൈഭോഗമേ’ എന്ന് തുടങ്ങുന്ന വരികളിലൂടെ സംഗീതമുഖരിതമായാണ് കേരളത്തിലെ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ ആശംസകൾ ആരംഭിക്കുന്നത്. പ്രശസ്ത ഗാനനിരൂപകനും മാതൃഭൂമി സംഗീത ഗവേഷക വിഭാഗം മേധാവിയുമായി രവി മേനോന്റെ മകൾ മായയും ശ്രീജിത്തും തമ്മിലുള്ള വിവാഹത്തിനാണ് ഒരു മണിക്കൂറോളം നീളുന്ന വിവാഹാശംസ ലഭിക്കാനുള്ള സൗഭാഗ്യം. യേശുദാസ്, മോഹൻലാൽ, ജയരാജ്, ഉണ്ണി മേനോൻ, ഐഎം വിജയൻ, പിടി ഉഷ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രശസ്തർ ഈ വിഡിയോയിലൂടെ വിവാഹത്തിന് ആശംസകൾ അറിയിച്ചു.

Read Also : അനാഥരായ ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വിവാഹം നടത്തി മുസ്ലിം യുവാവ്: റിപ്പോർട്ട്

കുറിപ്പ് വായിക്കാം

മായയ്ക്ക് വിവാഹ മംഗളാശംസകൾ നേർന്ന സുഹൃത്തുക്കളോട് ഇത്രയേ പറഞ്ഞുള്ളൂ: ”നിങ്ങളുടെ വാക്കുകൾ സംഗീതസാന്ദ്രമായിരുന്നെങ്കിൽ…”

ആ മോഹസാഫല്യമാണ് ഈ ആശംസാ വീഡിയോ. ഗാനഗന്ധർവൻ യേശുദാസ് മുതൽ നവപ്രതിഭ ഹരിശങ്കർ വരെ, മോഹൻലാൽ മുതൽ അനൂപ് മേനോൻ വരെ, ചിത്ര മുതൽ റിമി ടോമി വരെ, പി ടി ഉഷ മുതൽ ഐ എം വിജയൻ വരെ, ഉണ്ണിമേനോൻ മുതൽ വേണുഗോപാൽ വരെ മനസ്സിൽ തൊടുന്ന വാക്കുകളുമായി നിറഞ്ഞുനിൽക്കുന്നു ഈ സ്‌നേഹവർഷത്തിൽ. സംഗീതവും സൗഹൃദവും വാത്സല്യവുമെല്ലാം കലർന്ന ഒരു അപൂർവ ഹൃദയാഞ്ജലി. പാട്ടും കളിയും ചേർന്ന് പകുത്തെടുത്ത ഈ കൊച്ചുജീവിതം കനിഞ്ഞുനല്കിയ ഇത്തരം അപൂർവ സൗഭാഗ്യങ്ങൾക്ക് എങ്ങനെ നന്ദി പറഞ്ഞാലാണ് മതിയാകുക? അല്ലെങ്കിൽത്തന്നെ, കേവല നന്ദിവാക്കുകൾക്ക് ഇവിടെ എന്ത് പ്രസക്തി? ആശങ്കകൾ നിറഞ്ഞ ഈ കാലം കാത്തുവെച്ച കാരുണ്യമായി കരുതുന്നു ഈ വാക്കുകളെ. ഭംഗിവാക്കുകളല്ല, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒഴുകിയെത്തുന്നവയാണ് അവ……

https://www.facebook.com/ravi.menon.1293/videos/10157045730826090/?t=5

Story Highlights wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here