‘മെസിയെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനാണ് ശ്രമം’; ബാഴ്സ സ്പോർടിംഗ് ഡയറക്ടർ റാമോൺ പ്ലെയിൻസ്

Lionel Messi Ramon Planes

മെസി ബാഴ്സലോണ വിടുന്നു എന്ന റിപ്പോർട്ടുകൾക്കിടെ ശ്രദ്ധേയമായ പ്രസ്താവനയുമായി ബാഴ്സ സ്പോർടിംഗ് ഡയറക്ടർ റാമോൺ പ്ലെയിൻസ്. മെസിയെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മെസിയെ ക്ലബിൽ തന്നെ നിലനിർത്താൻ ബോർഡ് ശ്രമിക്കുകയാണെന്ന സൂചനയാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം നൽകുന്നത്.

Read Also : ലോകത്തിലെ സകല സ്പോർട്ടുകൾക്കും മുകളിൽ ചർച്ച ചെയ്യപ്പെടുന്ന മെസി എന്ന ബ്രാൻഡ്

“സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും സുപ്രധാന താരത്തെ മുൻനിർത്തി ടീം കെട്ടിപ്പടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ നയിക്കുന്ന ടീമാണ് ഞങ്ങൾ നിർമിക്കാൻ ശ്രമിക്കുന്നത്. ബാഴ്സയും മെസിയും വിവാഹം പോലെയാണ്. ഞങ്ങൾ പരസ്പരം ഒരുപാട് കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. അത് ആരാധകർ ആസ്വദിച്ചിട്ടുമുണ്ട്. ഭാവി ശോഭനമാണെന്നാണ് ഞാൻ കരുതുന്നത്. ഞാൻ ഒരു ശുഭാപ്തി വിശ്വാസക്കാരനാണ്.”- പ്ലെയിൻസ് പറയുന്നു.

Read Also : ബ്രേക്കിംഗ്: ക്ലബ് വിടുമെന്നറിയിച്ച് മെസി; ബാഴ്സലോണയിൽ അടിയന്തര ബോർഡ് യോഗം

ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ടീമിൻ്റെ നിലവാരം ഇടിഞ്ഞത് മെസിയെ അസ്വസ്ഥനാക്കിയിരുന്നു. പരിശീലകരുടെയും യുവതാരങ്ങളുടെയും കാര്യത്തിൽ മാനേജ്മെൻ്റ് എടുക്കുന്ന നിലപാടുകളും മെസിയെ ചൊടിപ്പിച്ചു. ബാഴ്സ പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യുവിൻ്റെ പല നിലപാടുകളോടും മെസിക്ക് എതിർപ്പായിരുന്നു.

Story Highlights Barcelona plan to build a team around Lionel Messi says sporting director Ramon Planes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top