കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു

ബാഹുബലിക്ക് ശേഷം ദക്ഷിണേന്ത്യയിൽ ഇറങ്ങിയ പണം വാരിപ്പടം കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. പ്രകാശ് രാജ്, നടി മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ചിത്രീകരിച്ചു കൊണ്ടിരിക്കുന്നതെന്നാണ് വിവരം. ബംഗളൂരുവിലെ സ്റ്റുഡിയോയിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.

സഞ്ജയ് ദത്താണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ കെെകാര്യം ചെയ്യുന്നതെന്നാണ് വിവരം. ഒക്ടോബറിലായിരുന്നു ചിത്രത്തിന്റെ റിലീസ് തിയതി തീരുമാനിച്ചിരുന്നത്. ലോക്ക് ഡൗൺ കാരണം റിലീസ് മാറ്റിയേക്കും.

Read Also : റെയിൽവേ ജീവനക്കാരുടെ ശമ്പളവും പെൻഷനും തടഞ്ഞുവയ്ക്കാൻ തീരുമാനമെന്ന് വ്യാജവാർത്ത [24 fact check]

ആറ് മാസത്തിന് ശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കൊവിഡ് കാരണം ഷൂട്ടിംഗ് മുടങ്ങിയിരുന്നു. രവീണ ടണ്ഠൻ, ശ്രീനിഥി ഷെട്ടി, ആനന്ദ് നാഗ് എന്നിവരും ചിത്രത്തിലുണ്ട്.

Story Highlights kgf 2, shooting restarts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top