രണ്ട് വൃക്കകളും തകരാറിൽ; കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടി യുവാവ്

കൊവിഡ് പ്രതിസന്ധികൾക്കിടയിൽ ജീവിതം വഴിമുട്ടി അവസ്ഥയില്‍ വൃക്ക രോഗിയായ ഇടുക്കി തൊടുപുഴ കരിങ്കുന്നം സ്വദേശി യുവാവ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുവാനായി ലക്ഷങ്ങൾ വേണ്ടി വരുന്നതിനാൽ സുമനസുകളുടെ സഹായം മാത്രമാണ് ഏക പ്രതീക്ഷ. കൂലിപ്പണിക്കാരനായ ഷിജൊയ്ക്ക് രണ്ട് മാസം മുൻപ് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ വൃക്ക രോഗം കണ്ടെത്തിയത്. രണ്ട് വൃക്കകളുടെയും പ്രവർത്തനം നിലച്ചു. ജീവൻ നിലനിറുത്തുവാൻ വൃക്ക മാറ്റിവയ്ക്കണം. ശസ്ത്രക്രിയക്കും ചികിത്സയ്ക്കുമായി 13 ലക്ഷം രൂപയോളം ചെലവ് വരും.
Read Also : വൃക്ക രോഗികള്‍ക്ക് കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ സഹായം; ഡയാലിസിസ് കിറ്റുകളുടെ വിതരണം തുടങ്ങി
പ്രായമായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഷിജൊയാണ്. നാട്ടുകാരും സുഹൃത്തുക്കളും നൽകുന്ന സഹായം കൊണ്ടാണ് നിലവിൽ ചികിത്സ മുന്നോട്ടു പോകുന്നത്. ശസ്ത്രക്രിയ അടിയന്തരമായി നടത്തിയാൽ മാത്രമെ ജീവൻ നിലനിർത്താനാകൂ. സുമനസുകളുടെ സഹായമാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.
മേൽവിലാസം:
ഷിജൊ ജോസഫ്
തോന്നിപ്പാറയിൽ (ഹൗസ്)
കരിങ്കുന്നം
തൊടുപുഴ
മൊബൈൽ നമ്പർ: 7902579690
അക്കൗണ്ട് വിവരങ്ങൾ:
ഫെഡറൽ ബാങ്ക് കരിങ്കുന്നം ശാഖ
ഐഎഫ്എസി നമ്പർ: FDRL 000 17 17
അക്കൗണ്ട് നമ്പർ: 171 701 000 026 84
Story Highlights – seeking help, kidney disease
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here