നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല; സെപ്റ്റംബർ 13ന് നടക്കും

ജെഇഇ – നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. നേരത്തെ നിശ്ചയിച്ചപ്രകാരം ജെഇഇ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ മുതൽ 6 വരെയും, നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടക്കും. ദേശീയ ടെസ്റ്റിംഗ് ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരീക്ഷ നടത്തിപ്പിനായി സംസ്ഥാന സർക്കാരിന്റെ സഹായവും ദേശീയ ടെസ്റ്റിംഗ് ഏജൻസി ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റി വയ്ക്കണമെന്ന് നേരത്തെ വിവിധ മുഖ്യമന്ത്രിമാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിനോട് ആവശ്യപ്പെട്ടിരുന്നു.

Story Highlights -NEET Exam , september 13th

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top