Advertisement

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ക്ഷയ രോഗമുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യ മന്ത്രാലയം

August 27, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ക്ഷയ രോഗമുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. നവരാത്രി അവധി വരെ സ്‌കൂളുകളും കോളജുകളും അടഞ്ഞു കിടക്കുമെന്ന് ഒഡിഷ സർക്കാർ അറിയിച്ചു. മണിപ്പൂരിൽ 25 കേന്ദ്രസേന അംഗങ്ങൾ അടക്കം 141 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ കൊവിഡ് കേസുകൾ മൂന്ന് ലക്ഷവും, മരണങ്ങൾ അയ്യായിരവും കടന്നു.

മഹാരാഷ്ട്രയിൽ 14,888 പുതിയ രോഗികളും 295 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 718,711ഉം, മരണം 23,089ഉം ആയി. മഹാരാഷ്ട്ര – പിഎസ്‌സി പരീക്ഷകൾ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മാറ്റിവച്ചു. ആന്ധ്രയിൽ 24 മണിക്കൂറിനിടെ 10,830 കേസുകളും 81 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 382,469. ആകെ മരണം 3541 ആയി. കർണാടകയിൽ 8,580 പുതിയ കേസുകളും 133 മരണവും റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 300,406ഉം, മരണം 5091ഉം ആയി. തമിഴ്‌നാട്ടിൽ 5,958 പുതിയ കേസുകളും 118 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 3,97,261 ആയി. ആകെ മരണം 6,839 ആയി ഉയർന്നു. പശ്ചിമബംഗാളിൽ 2974ഉം, രാജസ്ഥാനിൽ 1345ഉം, ജാർഖണ്ഡിൽ 1,137ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഒരിടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം വർധിക്കുകയാണ്. 1693 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 165,764 ആയി.

Story Highlights -Covid spred in the country, ministry of health to screen all TB patients

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here