പരോൾ ഇല്ലാതെ ആജീവനാന്തം തടവ്; ന്യൂസിലാൻഡ് പള്ളി വെടിവയ്പ് കേസ് പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

ന്യൂസിലാൻഡ് പള്ളി വെടിവയ്പ് കേസിൽ പ്രതി ബ്രന്റൺ ടാറന്റിന് ശിക്ഷ വിധിച്ച് കോടതി. പരോൾ ഇല്ലാതെ ആജീവനാന്തം തടവാണ് കുറ്റവാളിക്ക് വിധിച്ചത്. മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് പ്രതി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് ശിക്ഷ വിധിച്ച ജഡ്ജ് കാമറൺ മാൻഡെർ പറഞ്ഞു. ഇത്തരം അക്രമങ്ങളെ നിഷേധിക്കുന്ന തരത്തിൽ കോടതിക്ക് നടപടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലാൻഡ് നിയമചരിത്രത്തിലെ അത്യപൂർവമായ വിധിയാണിത്.

2019 മാർച്ച് 15നാണ് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കെത്തിയവർക്ക് നേരെ അക്രമി വെടിയുതിർത്തത്. 51 പേരാണ് കൊല്ലപ്പെട്ടത്. ഫേസ്ബുക് ലൈവിലൂടെ തത്സമയ ദൃശ്യങ്ങൾ കാണിച്ചായിരുന്നു ലോകത്തെ ഞെട്ടിച്ച കൊലപാതകം.

Story Highlights New Zealand, Firing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top