ലാവ്‌ലിന്‍ കേസ് സുപ്രിംകോടതിയുടെ പുതിയ ബെഞ്ചില്‍; തിങ്കളാഴ്ച പരിഗണിക്കും

ലാവ്‌ലിന്‍ കേസ് സുപ്രിംകോടതിയുടെ പുതിയ ബെഞ്ചില്‍. തിങ്കളാഴ്ച ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചില്‍ കേസ് പരിഗണിക്കും. കേസ് ഇതുവരെ പരിഗണിച്ചത് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിംകോടതിയിലുള്ളത്.
വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരും കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആര്‍.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരുടെ ആവശ്യം.
Story Highlights – SNC Lavalin case to new bench
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here