Advertisement

മുന്നറിയിപ്പില്ലാതെ സാലറി പിടിച്ചു; രാജിക്കൊരുങ്ങി 1000 ത്തോളം ജൂനിയർ ഡോക്ടർമാർ

August 28, 2020
Google News 1 minute Read

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി 1000 ത്തോളം ഡോക്ടർമാർ രാജിക്കൊരുങ്ങുന്നു. മാസ ശമ്പളത്തിൽ നിന്ന് മുന്നറിയിപ്പ് ഇല്ലാതെ സാലറി ചലഞ്ചിൽ പണം പിടിച്ചതിനെ തുടർന്നാണ് നടപടി. റിസ്‌ക്ക് അലവൻസും, ഇൻസ്റ്റന്റീവും സർക്കാർ നൽകുന്നില്ലെന്നും കേരള ജൂനിയർ ഡോക്ടേർസ് അസോസിയേഷൻ വ്യക്തമാക്കി.

അതേസമയം, ആലപ്പുഴയിൽ മൂന്ന് ദിവസത്തിനിടയിൽ 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെ 31 പേർക്കാണ് മൂന്ന് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിൽ ഉള്ള ജീവനക്കാർ കൂടി നിരീക്ഷണത്തിൽ പോകുന്നതോടെ ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്കയിലാണ് അധികൃതർ. തീവ്ര കൊവിഡ് ലക്ഷണമുള്ള രോഗികളെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Read Also :ആലപ്പുഴയിൽ മൂന്ന് ദിവസത്തിനിടെ 31 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

പ്രതിസന്ധികൾക്കിടയിൽ തിരുവന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കിളിമാനൂർ സ്വദേശി വിജയകുമാർ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. നേരത്തേ പോസിറ്റീവ് സ്ഥിരീകരിച്ച കല്ലറ ബിവറേജസിലെ ജീവനക്കാരന്റെ അച്ഛനാണ് വിജയകുമാർ.

Story Highlights Coronavirus, Doctor’s strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here