Advertisement

വരക്കാന്‍ നാക്ക് ഉപയോഗിച്ച് കരുനാഗപ്പള്ളിക്കാരൻ അരുൺ; വ്യത്യസ്തമാണ് ഈ ചിത്രംവര

August 28, 2020
Google News 1 minute Read

ചിത്രരചനയ്ക്കായി പേനയും പെൻസിലും ബ്രഷും ഒക്കെ ഉപയോഗിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്.. എന്നാൽ നാക്ക് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നുവെന്ന് കേട്ടാലും അതിശയിക്കേണ്ട. രുചിയറിയാൻ മാത്രമല്ല ചിത്രങ്ങൾ വരയ്ക്കാനും നാക്ക് ഉയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അരുൺ. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ ബിരുദ വിദ്യാർത്ഥിയാണ് പത്തൊൻപതുകാരനായ ഈ മിടുക്കൻ.

Read Also : നാടോടി കുടുംബത്തെ കൃഷ്ണമയമാക്കിയ കലാകാരൻ ഇവിടെയുണ്ട്…

അരുണിന്റെ നാക്ക് നിറം പകരുന്നത് മനോഹരമായ ചിത്രങ്ങൾക്കാണ്. നൂറോളം ചിത്രങ്ങൾ നാക്ക് ഉപയോഗിച്ച് അരുൺ ഇതുവരെ വരച്ചിട്ടുണ്ട്. വ്യത്യസ്തമായ ഈ ചിത്രരചനക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിച്ച മികച്ച പ്രതികരണങ്ങളാണ് അരുണിനെ ഈ രീതി തുടരാൻ പ്രേരിപ്പിച്ചത്.

ചിത്രരചന പഠിച്ചിട്ടില്ലെന്ന് കൂടി കേൾക്കുമ്പോൾ ഈ കലാകാരനെ അതിശയത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. നാക്കുകൊണ്ടുള്ള ചിത്രരചന ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് അരുൺ തന്നെ പറയുന്നു. അനുകരിക്കാവുന്ന മാതൃകയല്ലെന്ന് ഓർമിപ്പിക്കുമ്പോഴും വേറിട്ട ചിത്രരചന തുടരുകയാണ് അരുൺ.

Story Highlights artist draws with tongue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here