Advertisement

നാടോടി കുടുംബത്തെ കൃഷ്ണമയമാക്കിയ കലാകാരൻ ഇവിടെയുണ്ട്…

August 28, 2020
Google News 8 minutes Read

താൻ കണ്ട കാഴ്ചകൾക്ക് മറ്റൊരു മാനം നൽകുകയാണ് ഗ്രാഫിക് ഡിസൈനറായ കരൺ ആചാര്യ. ഇദ്ദേഹം തെരുവോരത്ത് കണ്ട കുടുംബമാണ് വസുദേവനും ദേവകിയും കൃഷ്ണനുമായി മാറിയത്. വികൃതി കുരുന്നുകളെ ഹനുമാനും അർജുനനുമൊക്കെയാക്കിയ കരൺ ആചാര്യയുടെ കരവിരുതിൽ ഒരുങ്ങിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Read Also : സുഡാനിക്ക് ശേഷം ‘ഹലാൽ ലൗ സ്റ്റോറി’യുമായി സംവിധായകൻ സക്കറിയ

കണ്ടുമറന്നു പോകുമായിരുന്നു കരൺ ആ ചിത്രവും, എന്നാൽ ഒരൊറ്റ ചോദ്യം എല്ലാം മാറ്റിമറിച്ചു. ‘കൈക്കുഞ്ഞിനെ ഭാര്യയുടെ കൈകളിലേക്ക് കൈമാറുന്ന ഭർത്താവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇവരെ ഭഗവാൻ കൃഷ്ണന്റെ കുടുംബമായി മാറ്റാമോ?’ എന്ന ആ ചോദ്യമാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ കൈയ്യടിയേറ്റു വാങ്ങുന്ന ചിത്രത്തിന്റെ സൃഷ്ടിയിൽ കലാശിച്ചത്. പതിനായിരങ്ങളുടെ ഹൃദയത്തിൽ ചേക്കേറി ആയിരമായിരം ഫേസ്ബുക്ക് വോളുകളിലെ സ്‌നേഹചിത്രമായി അത് മാറിക്കഴിഞ്ഞു.

തനിക്ക് വന്ന സന്ദേശം ഹൃദയത്തിലേറ്റുവാങ്ങി കരൺ ആചാര്യ എന്ന ചിത്രകാരൻ. എഡിറ്റിംഗിലൂടെ നാടോടി കുടുംബത്തിന്റെ ചിത്രത്തിന് കരൺ മറ്റൊരു മാനം നൽകി.

കുഞ്ഞിനെ ഉണ്ണിക്കണ്ണനാക്കിയും അച്ഛനും അമ്മയ്ക്കും വേഷപ്പകർച്ച നൽകിയും ചിത്രം എഡിറ്റ് ചെയ്യുകയായിരുന്നു. നാടോടി കുടുംബത്തെ ശ്രീകൃഷ്ണ കുടുംബമാക്കി മാറ്റിയത് മാത്രമല്ല ആചാര്യയുടെ ശേഖരത്തിലുള്ളത്. മേയ്‌ക്കോവറുകളുടെ കാണാക്കാഴ്ചകൾ നിരവധിയുണ്ട് കരണിന്റെ ചിത്രങ്ങളിൽ.

കല കൊണ്ട് വിപ്ലവം സൃഷ്ടിച്ച് കരൺ ആചാര്യ

കല കൊണ്ട് വിപ്ലവം സൃഷ്ടിച്ച് കരൺ ആചാര്യ

Posted by 24 News on Thursday, August 27, 2020

ഇപ്പോൾ ആചാര്യയുടെ ഇൻബോക്‌സിലും കമന്റ് ബോക്‌സിലും കുട്ടികളുടെ ചിത്രത്തിന് മേയ്ക്ക് ഓവർ ആവശ്യപ്പെട്ടുള്ള കമന്റുകൾ വന്നു നിറയുകയാണ്.

ഗ്രാഫിക് ഡിസൈനറായ കരൺ ആചാര്യ ക്ഷേത്രത്തിലെ ഉത്സവത്തിനായി തയാറാക്കിയ കറുപ്പും കാവിയും നിറത്തിലുള്ള ‘രുദ്ര ഹനുമാൻ’ ആണ് ആദ്യം ലോകം നെഞ്ചേറ്റിയത്. ദേശീയ തലത്തിൽ വരെ ഈ ചിത്രം ശ്രദ്ധ നേടി. മംഗളൂരുവിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ കരണിനെ അഭിനന്ദിച്ചു.

Story Highlights karan acharya, graphics artist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here