ഉത്തർപ്രദേശിലെ ഗ്രാമീണനായ യുവാവിന് ഒന്നര കോടിയുടെ ജോലി വാഗ്ദാനവുമായി അമേരിക്കൻ കമ്പനി

ഉത്തർപ്രദേശിലെ ഗ്രാമത്തിൽ നിന്നുള്ള യുവാവിന് കോടികളുടെ ജോലി വാഗ്ദാനവുമായി അമേരിക്കൻ കമ്പനി. മക്കെൻസി എന്ന കമ്പനിയാണ് 1.75 കോടിയുടെ ജോബ് ഓഫർ അനിമേഷ് ആനന്ദ് മിശ്ര എന്ന 29കാരന് നൽകിയത്. സംസ്ഥാനത്തെ ബാലിയ ജില്ലയിലെ 20 കിലോമീറ്റർ അകലെയുള്ള പൊഖ്‌റ ഗ്രാമത്തിൽ നിന്നുമാണ് അനിമേഷ് മക്കെൻസിയിലേക്ക് എത്തിയത്.
ഗ്രാമത്തിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന് സ്‌കോളർഷിപ്പോടുകൂടിയാണ് വിദ്യാഭ്യാസം അനിമേഷ് പൂർത്തിയാക്കിയത്. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിൽ പിഎച്ച്ഡി ചെയ്യുകയാണ് ഇപ്പോൾ ഈ യുവാവ്. അനിമേഷിന്റെ വിജയം മറ്റ് കുട്ടികളെയും പ്രചോദിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനിമേഷിന്റെ പിതാവും ഗവൺമെന്റ് കോളജ് അധ്യാപകനുമായ വേദ് പ്രകാശ് മിശ്ര പറയുന്നു.
Read Also : മലപ്പുറത്ത് ഒന്നര കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി
അനിമേഷിന്റെ വിദ്യാഭ്യാസത്തിനായി രക്ഷിതാക്കളും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. 18 വർഷങ്ങളായി പല നഗരങ്ങളിലായാണ് രക്ഷിതാക്കൾ താമസിക്കുന്നത്. ഗ്രാമത്തിലെ വൈദ്യുതി പ്രശ്‌നവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവും കാരണമാണ് മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി ഏറെ ബുദ്ധിമുട്ടേണ്ടിയെന്നും രക്ഷിതാക്കൾ. പ്ലസ് ടു മുതൽ മകൻ പഠിക്കുന്നത് സ്‌കോളർഷിപ്പോട് കൂടിയാണെന്ന് അമ്മ സരോജ് മിശ്ര അഭിമാനത്തോടെ പറയുന്നു.
ഗ്രാമത്തിൽ നിന്ന് 20 വർഷം മുൻപ് തന്നെ പഠനത്തിനായി അനിമേഷ് ബനാറസിലേക്ക് ചേക്കേറിയിരുന്നു. ഐഐഎസ്ഇആറിൽ നിന്നും പഠിച്ചിറങ്ങിയ ശേഷമാണ് അമേരിക്കയിലേക്ക് പഠനത്തിനായി പോയത്.
മകൻ പഠിക്കുമ്പോൾ കാര്യങ്ങൾ മനസിലാക്കി പഠിക്കാൻ ശ്രദ്ധിക്കുന്ന ആളാണെന്നും കൂടാതെ വിഷയത്തിന്റെ എല്ലാവശങ്ങളും പഠിക്കാൻ മകൻ ശ്രമിക്കാറുണ്ട്. 12ാം ക്ലാസ് വരെയേ സരോജ് പഠിച്ചിട്ടുള്ളൂ.
Story Highlights – uttar pradesh village guy gets job offer of 1 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here