കമ്മ്യൂണിറ്റി ഷീൽഡ്; പ്രീമിയർ ലീഗ് ചാമ്പ്യന്മാരെ തകർത്ത് ആഴ്സണലിനു കിരീടം

arsenal won community shield

എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് ആഴ്സണലിന്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ എഫ്സിയെ തകർത്താണ് ഗണ്ണേഴ്സ് കിരീടം നേടിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഒരോ ഗോളുകൾ വീതമടിച്ച് സമനിലയിലായ മത്സരം ഷൂട്ടൗട്ടിലാണ് തീരുമാനിക്കപ്പെട്ടത്. ഷൂട്ടൗട്ടൗട്ടിൽ അഞ്ച് തവണയും ആഴ്സണൽ ലക്ഷ്യം കണ്ടപ്പോൾ ഇംഗ്ലണ്ട് ചാമ്പ്യന്മാർക്ക് ഒരുതവണ പിഴച്ചു.

Read Also : ചെൽസി മനസു വെച്ചാൽ ലിവർപൂളിന് ഇന്ന് കിരീടധാരണം

കളിയുടെ സമസ്ത മേഖലകളിലും മുന്നിൽ നിന്നിട്ടും ക്ലോപ്പിനും സംഘത്തിനും കപ്പടിക്കാൻ കഴിയാതെ പോയി. നന്നായി തുടങ്ങിയ ലിവർപൂളിനെ ഞെട്ടിച്ച് ഓബമയാങ് ആഴ്സണലിനായി ഗോൾ നേടിയപ്പോൾ റഫറിയുടെ വാച്ചിൽ സമയം 12 മിനിട്ട്. ഇന്ന് അന്തരിച്ച ഹോളിവുഡ് താരം ചാഡ്‌വിക്ക് ബോസ്മാന് ആദരവർപ്പിച്ചു കൊണ്ടാണ് ഓബമയാങ് ഗോൾ ആഘോഷിച്ചത്. ലിവർപൂൾ പൊസിഷൻ ഗെയിം കളിച്ചപ്പോൾ ആഴ്സണൽ കൗണ്ടർ അറ്റാക്കുകൾക്കാണ് ശ്രദ്ധ കൊടുത്തത്. ആഴ്സണലാണ് മികച്ച ചാൻസുകൾ ക്രിയേറ്റ് ചെയ്തത്. പലപ്പോഴും ലിവർപൂളിനെ രക്ഷിച്ചത് ഗോൾ കീപ്പർ അലിസണിൻ്റെ ചോരാത്ത കൈകളായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ആഴ്സണൽ ഒരു ഗോളിനു മുന്നിലായിരുന്നു.

Read Also : ആൻഫീൽഡിൽ തോൽവിയറിയാതെ ലിവർപൂളിന്റെ ആയിരത്തൊന്നു രാവുകൾ

രണ്ടാം പകുതിയിൽ ലിവർപൂൾ കൂടുതൽ അവസരങ്ങൾ മെനഞ്ഞെടുത്തു. അതിന് ഫലവും കണ്ടു. ജാപ്പനീസ് താരം താകുമി മിനമിനോ 73ആം മിനിട്ടിൽ റെഡ്സിനായി സമനില ഗോൾ നേടി. അവസാന സമയങ്ങളിൽ ലിവർപൂൾ മുന്നിട്ടു നിന്നെങ്കിലും ഗോൾ നേടാനായില്ല. കളി അവസാനിക്കുമ്പോൾ 1-1 സമനില.

ഷൂട്ടൗട്ടിൽ മൊഹമ്മദ് സല, ഫബീഞ്ഞോ, മിനമിനോ, ജോൺസ് എന്നിവർ ലിവർപൂളിനായി സ്കോർ ചെയ്തപ്പോൾ മൂന്നാം കിക്കെടുത്ത ബ്രൂസ്റ്റർ മിസ് ചെയ്തു. ആഴ്സണലിനായി കിക്കെടുത്ത എല്ലാവരും സ്കോർ ചെയ്തു.

Story Highlights Arsenal won community shield

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top