Advertisement

ഇന്ത്യ – പാക് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തിയതായി ബിഎസ്എഫ്; ദൃശ്യങ്ങള്‍

August 29, 2020
Google News 2 minutes Read
BSF detects tunnel

ഇന്ത്യ – പാകിസ്താന്‍ അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തിയതായി ബിഎസ്എഫ്. ജമ്മുകശ്മീരിലെ സാംബാ അതിര്‍ത്തിയിലാണ് തുരങ്കം കണ്ടെത്തിയത്. 150 മീറ്ററോളം ദൂരമുള്ള തുരങ്കം ചാക്കുകള്‍ കൊണ്ടി മൂടിയിട്ട നിലയിലായിരുന്നു.

വ്യാഴാഴ്ച പെട്രോളിംഗിന് പോയ ബിഎസ്എഫ് സംഘമാണ് തുരങ്കം കണ്ടെത്തിയിരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായകമായ രീതിയിലുള്ള തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ബിഎസ്എഫ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്തെ അതിര്‍ത്തി വേലിയില്‍ നിന്ന് ഏതാണ്ട് 50 മീറ്റര്‍ ദൂരത്തേക്ക് മാറിയാണ് തുരങ്കം കണ്ടെത്തിയിരിക്കുന്നത്.

നുഴഞ്ഞുകയറ്റത്തിനായി ഉപയോഗിച്ച തുരങ്കമാണെന്നാണ് ബിഎസ്എഫ് നിഗമനം. 2018 ലും സമാനമായ ചില തുരങ്കങ്ങള്‍ കണ്ടെത്തിയിരുന്നു.

Story Highlights BSF detects tunnel along India-Pakistan international border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here