Advertisement

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഗൂഢാലോചന നടന്നതായി സൂചന

August 29, 2020
Google News 1 minute Read
conspiracy in popular finance scam

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഗൂഢാലോചന നടന്നതായി സൂചന. സമീപകാലത്ത് പണം നിക്ഷേപിച്ചവർക്ക് നൽകിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളെന്ന് പൊലീസ് കണ്ടെത്തി. അതേസമയം കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് പിടിയിലായ റോയി ഡാനിയിലെന്റെ മക്കളെ വൈകിട്ട് പത്തനംതിട്ടയിൽ എത്തിക്കും.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്‌സ് പോപ്പുലർ പ്രിസ്റ്റേഴ് പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയിൽ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി. റോയി ഡാനിയലിന്റെയും മക്കളുടെയും പേരിൽ തന്നെയാണ് ഈ സ്ഥാപനങ്ങൾ . കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പോപ്പുലർ ഫിനാൻസിൽ നിന്നുള്ള പണം വ്യവസായ സംരഭങ്ങളിലേക്ക് വകമാറ്റിയിരുന്നു. റോയിയുടെ പെൺമക്കളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള സ്ഥാപനങ്ങളിലേക്കും പണം മാറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേ സമയം പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തിൽ അക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി.

Story Highlights conspiracy in popular finance scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here