നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥങ്ങളുടെ തൂക്കം പരിശോധിച്ച് കസ്റ്റംസ്

നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥങ്ങളുടെ തൂക്കം കസ്റ്റംസ് പരിശോധിച്ചു. ഒരു മതഗ്രന്ഥം 576 ഗ്രാമെന്ന് വ്യക്തമായിട്ടുണ്ട്. ആകെ എത്ര മതഗ്രന്ഥം വന്നുവെന്ന് കണക്കുകൂട്ടുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം.

ആകെ വന്നത് 250 പാക്കറ്റാണ്. 4478 കിലോയാണ് ബില്ലിൽ രേഖപ്പെടുത്തിയത്. അതനുസരിച്ച് ഒരു പാക്കറ്റിൽ 17 .9 കിലോ തൂക്കം വരണം. ഒരു പാക്കറ്റിൽ 31 മതഗ്രന്ഥം വച്ച് 7750 മതഗ്രന്ഥം കാണണമെന്നാണ് ഏകദേശ കണക്ക് കൂട്ടൽ.

Read Also : കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സിപിഐഎം; നയതന്ത്ര ബാഗേജ് അല്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചത് വി. മുരളീധരന്‍

അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് എതിരെയുള്ള മൊഴി മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ ആവർത്തിച്ചു. ശിവശങ്കർ ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രതികൾക്ക് ഫ്‌ളാറ്റ് എടുത്ത് നൽകിയതെന്നും ശിവശങ്കർ തന്നെയാണ് പ്രതികളെ പരിചയപ്പെടുത്തി തന്നതെന്നും അരുൺ.

കീഴ്ജീവനക്കാരനായതുകൊണ്ട് ശിവശങ്കറിന്റെ നിർദേശം അനുസരിക്കുകയായിരുന്നുവെന്നും ശിവശങ്കർ പലപ്പോഴും പ്രതികളുടെ ഫ്‌ളാറ്റിൽ പോകുന്നത് തനിക്ക് അറിയാമായിരുന്നെന്നും അരുൺ ബാലചന്ദ്രൻ കസ്റ്റംസിന് മൊഴി നൽകി.

Story Highlights customs, religious texts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top