Advertisement

സാമ്പത്തിക പ്രതിസന്ധിയിലും ഒന്നരക്കോടി മുടക്കിൽ കരാർ നിയമനങ്ങൾക്ക് സർക്കാർ അനുമതി

August 29, 2020
Google News 1 minute Read

ടൂറിസം വകുപ്പിൽ ഒന്നരക്കോടി രൂപ മുടക്കി കരാർ നിയമനങ്ങൾക്ക് സർക്കാർ അനുമതി നൽകി. പിഎസ്‌സി റാങ്ക് ലിസ്റ്റുകളെ നോക്കികുത്തിയാക്കിയാണ് കരാർ നിയമനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നത്.

ടൂറിസം വകുപ്പിന് കീഴിലെ പ്ലാനിംഗ് ഡിവിഷനിലാണ് കരാറടിസ്ഥാനത്തിൽ നിയമനങ്ങൾക്ക് സർക്കാരിന്‍റെ പച്ചക്കൊടി. പ്ലാൻ പ്രോജക്ടുകൾ മോണിറ്റർ ചെയ്യുന്നതിന് വേണ്ടിയാണ് ജില്ലാ തലങ്ങളിലും പ്ലാനിംഗ് ഡിവിഷന്റെ ആസ്ഥാന മന്ദിരത്തിലുമായി 17 പേരെ നിയമിക്കാൻ ടൂറിസം വകുപ്പ് തീരുമാനം. ഓരോ ജില്ലകളിലും ഓരോ പ്രോജക്ട് എഞ്ചിനീയർമാർ, ഹെഡ് ക്വാർട്ടേഴ്‌സിൽ മൂന്ന് പേർ എന്ന നിലയിലാണ് 17 പേരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത്.

Read Also : റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ അഞ്ചുമാസം; നിയമനം നടക്കാതെ അസിസ്റ്റന്റ് ദന്തൽ സർജൻ തസ്തിക

35000 രൂപ വീതമാണ് ജില്ലകളിലെ പ്രോജക്ട് എഞ്ചിനീയർമാർക്ക് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇവരുടെ യാത്രകൾക്കും വാഹനസൗകര്യത്തിനുമായി ഓരോ ജില്ലകളിലും പ്രതിമാസം 30000 രൂപയും അനുവദിച്ചിട്ടുണ്ട്. 35000 രൂപ ശമ്പള നിരക്കിലാണ് ഹെഡ് ക്വാർട്ടേഴ്‌സിൽ മൂന്ന് പ്രോജക്ട് എഞ്ചിനീയർമാരെ നിയമിക്കുക. ഇവർക്കും യാത്രാസൗകര്യത്തിനായി പ്രതിമാസം 30000 രൂപയാണ് അനുവദിച്ചു നൽകിയിരിക്കുന്നത്.

ഓഫീസ് സജ്ജീകരിക്കുന്നതിന് നാല് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ 1,43,00,000 രൂപാ ചെലവിലാണ് ടൂറിസം വകുപ്പിന് കീഴിൽ കരാർ നിയമനങ്ങൾക്ക് നീക്കം നടക്കുന്നത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി ഒരുഭാഗത്തും റാങ്ക് ലിസ്റ്റിലിടം നേടിയിട്ടും ജോലി ലഭിക്കാത്ത നിരവധി ഉദ്യോർഗാർത്ഥികൾ മറുഭാഗത്തും നിൽക്കവെയാണ് കോടികൾ മുടക്കി സർക്കാരിൻറെ കരാർ നിയമനങ്ങളെന്നതാണ് ശ്രദ്ധേയം.

Story Highlights – contract appointments, kerala gov

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here