സ്വർണക്കടത്ത് കേസിൽ പല വമ്പൻ സ്രാവുകളും കുടുങ്ങും : കടകംപള്ളി സുരേന്ദ്രൻ

kadakampally on gold smuggling case (1)

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പിടിയിലായവരിൽ ഒരു വിഭാഗം യുഡിഎഫുമായി ബന്ധമുള്ളവരാണെന്ന് മന്ത്രി പറയുന്നു. പല വമ്പൻ സ്രാവുകളും കേസിൽ കുടുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞിരിക്കുകയാണ്. കേന്ദ്ര സഹമന്ത്രിയും ജനം ടിവിയെ തള്ളി പറഞ്ഞു. ഇതോടെ ബിജെപി എന്താണെന്ന് ജനങ്ങൾക്ക് മനസിലായി. എന്ത് നെറികെട്ട നിലപാടുകളും സ്വീകരിക്കാൻ ബിജെപി തയ്യാറാകും. പെറ്റമ്മയെ വരെ തള്ളിപ്പറയുമെന്ന് കടകംപള്ളി ആരോപിച്ചു.

ബി.ജെ.പിയും കോൺഗ്രസും സയാമീസ് ഇരട്ടകളാണെന്നും ബിജെപിയും കോൺഗ്രസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കടകംപള്ളി പറഞ്ഞു.

Story Highlights kadakampally on gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top