നാണയം വിഴുങ്ങി മൂന്ന് വയസുകാരൻ മരിച്ച സംഭവം; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് കുടുബം

ആലുവയിൽ നാണയം വിഴുങ്ങിയതിന് പിന്നാലെ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് കുടുബം. ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൃഥിരാജ് നീതി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ആലുവ ജില്ല ആശുപത്രിക്ക് മുന്നിൽ പ്രതിഷേധമാരംഭിച്ചു. കുഞ്ഞിന്റെ യഥാർഥ മരണകാരണം അറിയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അമ്മ നന്ദിനി ട്വന്റിഫോറിനോട് പറഞ്ഞു.

നാണയം വിഴുങ്ങിയതിനെ തുടർന്ന് ഈ മാസം ഒന്നാം തിയതിയാണ് മൂന്ന് വയസുകാരൻ പൃഥിരാജിനെ ആലുവ ജില്ല ആശുപത്രിയിലെത്തിച്ചത്. പീഡിയാട്രിക് സർജൻ ഇല്ലെന്ന കാരണത്താൽ അവിടെ നിന്നും എറണാകുളം ജനറൽ ആശുപത്രിയിലേക്കും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലുമെത്തിച്ചു. എന്നാൽ, കുഞ്ഞിനെ കിടത്തി ചികിത്സിക്കാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നാണ് ആരോപണം. കുഞ്ഞിനെ നീരീക്ഷണത്തിൽ വയ്ക്കാൻ പോലും തയാറാകാതിരുന്നത് അന്വേഷണ വിധേയമാക്കണമെന്ന് കുടുംബാംഗങ്ങളെ സന്ദർശിച്ച അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. കണ്ടെയ്ൻമെന്റ് സോണിൽ നിന്നായതിനാലാണ് കിടത്തി ചികിത്സ നിഷേധിക്കപ്പെട്ടതെന്നാണ് ആരോപണം.

പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് രണ്ട് നാണയങ്ങൾ കണ്ടെത്തിയിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഹൃദയത്തിന്റെ അറകൾക്ക് തകരാർ സംഭവിച്ചുവെന്നാണ് രാസപരിശോധന ഫലം. ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് കുടുംബം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

Story Highlights – Three-year-old boy dies after swallowing coin The family said it was an attempt to sabotage the investigation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top