മലപ്പുറത്ത് ഹോം അപ്ലയൻസ് കടയിൽ തീപിടുത്തം; ഒരു കോടി നഷ്ടം

മലപ്പുറം കരുവാങ്കല്ലിൽ ഗൃഹോപകരണ വിൽപനശാലക്ക് തീപിടിച്ചു. മീഞ്ചന്ത, വെള്ളിമാട്കുന്ന് കോഴിക്കോട്, മലപ്പുറം, മഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി തീയണച്ചു. സി പി ഹോം അപ്ലയൻസ് എന്ന കടക്കാണ് തീ പിടിച്ചത്.

Read Also : സെക്രട്ടേറിയറ്റ് തീപിടുത്തം; 25 ഫയലുകൾ ഭാഗികമായി കത്തിയെന്ന് നിഗമനം

കടയും മൂന്ന് നില കെട്ടിടവും പൂർണമായും കത്തിനശിച്ചു. ഒരു കോടി രൂപയിൽ കൂടുതൽ നഷ്ടം കണക്കാക്കുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടുത്തം.

Story Highlights appliance store, fire accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top