കൊവിഡ് പരിശോധനകൾക്കായി മാത്രം ബിസിസിഐ ചെലവഴിക്കുക 10 കോടി രൂപ; റിപ്പോർട്ട്

BCCI Covid Test IPL

യുഎഇയിൽ ഐപിഎലിനായി എത്തിയിരിക്കുന്ന താരങ്ങളുടെയും മറ്റ് ഒഫീഷ്യലുകളുടെയും കൊവിഡ് പരിശോധനകൾക്കായി മാത്രം ബിസിസിഐ ചെലവഴിക്കുക 10 കോടി രൂപഎന്ന റിപ്പോർട്ട്. ഐപിഎലിനിടെ 20000ഓളം കൊവിഡ് പരിശോധനകൾ ബിസിസിഐ നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ടെസ്റ്റുകൾക്കായി ആകെ ചെലവ് 10 കോടി രൂപയോളം വരുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Read Also : സിഎസ്കെ ക്യാമ്പിലെ ഉയരുന്ന കൊവിഡ് ബാധ; റെയ്നക്ക് പിന്നാലെ ഹർഭജനും ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കും

“യുഎഇ കമ്പനിയായ വിപിഎച്ച് ഹെൽത്ത്കെയർ എന്ന കമ്പനിക്കാന് പരിശോധന നടത്താനുള്ള ചുമതല. ഐപിഎലിനെത്തിയ എല്ലാ അംഗങ്ങളെയും കണക്കാക്കിയാൽ ആകെ 20000 ടെസ്റ്റുകൾ വേണ്ടി വരും. ഓരോ പരിശോധനയും ബിസിസിഐക്ക് 200 ദിർഹമിൻ്റെ ചെലവ് വരുത്തും. അതുകൊണ്ട് തന്നെ കൊവിഡ് പരിശോധനകൾക്കായി ഏകദേശം 10 കോടി രൂപയാണ് ബിസിസിഐ ചെലവഴിക്കുക. കമ്പനിയുടെ 75 ആരോഗ്യപ്രവർത്തകർ പരിശോധനകൾ നടത്താൻ എത്തും.”- ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

Read Also : ചെന്നൈ സൂപ്പർ കിംഗ്സിൽ കൂടുതൽ കൊവിഡ് കേസുകളില്ല; എല്ലാവർക്കും നെഗറ്റീവ്

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights BCCI Set To Spend Nearly Rs 10 Crore For Covid Tests During IPL 2020 Report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top