മറ്റൊരു രാജ്യത്തിന്റെ മണ്ണ് കൈയടക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ചൈന

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായിട്ടില്ലെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം വക്താവ് ഹുവ ചുനീങ്. അതിർത്തി കടക്കാനോ മറ്റൊരു രാജ്യത്തിന്റെ മണ്ണ് കൈയടക്കാനോ ചൈനീസ് സൈന്യം ശ്രമിച്ചിട്ടില്ലെന്നും ഹുവ ചുനീങ് വ്യക്തമാക്കി.
യുദ്ധത്തിനോ തർക്കത്തിനോ ചൈന ഒരിക്കലും പ്രകോപനമുണ്ടാക്കിയിട്ടില്ല. ഇന്ത്യയുമായുള്ള ആശയവിനിമയത്തിൽ ചില പ്രശ്‌നങ്ങൾ നേരിട്ടുണ്ട്. അതിർത്തിയിൽ ശാന്തിയും സമാധാനവും പുലർത്താൻ ഇരുപക്ഷവും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഹുവ ചുനീങ് പറഞ്ഞു.
ഓഗസ്ത് 31ന് ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ കടന്നുവെന്നും അതിർത്തിയിലെ സമാധാനത്തിനും സുദൃഢമായ ബന്ധത്തിനും തുരങ്കം വയ്ക്കുന്നതാണ് ഇന്ത്യയുടെ നീക്കമെന്നുമാണ് ചൈനയുടെ ആരോപണം. മാത്രമല്ല, സൈനികരെ പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു.
Story Highlights -india china conflict,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here