സീതാലക്ഷ്മിക്ക് ടോപ് സിംഗർ ഒന്നാം സമ്മാനം നേടിക്കൊടുത്ത ആ പ്രകടനം ഇതാണ്; വീഡിയോ

top singer seethalakshmi final performance

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ ഒന്നാം സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സീതാലക്ഷ്മി. വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അമ്മ ബിന്ദുവും ട്വന്റിഫോറിനോട് പറഞ്ഞു.

seethalakshmi family

മോൾക്ക് നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ എന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതുപോലെ തന്നെ നടന്നുവെന്നും അമ്മ കൂട്ടിച്ചേർത്തു. ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിലായിരുന്നു സീതാലക്ഷ്മിയുടെ പ്രതികരണം.

സപ്തസ്വരങ്ങളാടും എന്ന ഗാനമാണ് സീതാലക്ഷ്മി അവസാന റൗണ്ടിൽ പാടിയത്. ഈ പാട്ട് പഠിക്കാൻ കുറച്ച് ബുദ്ധിമുട്ടിയെന്ന് സീതാലക്ഷ്മി പറഞ്ഞു. പാട്ട് എങ്ങനെ പഠിച്ചെടുക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ തുടരെയുള്ള പ്രാക്ടീസ് ആത്മവിശ്വാസം നൽകിയെന്ന് സീതാലക്ഷ്മി പറയുന്നു.

സീതാലക്ഷ്മിയുടെ അച്ഛൻ സിംഗപ്പൂരാണ്. മകൾക്ക് ഒന്നാം സമ്മാനമായ ഫ്‌ളാറ്റ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹമെന്ന് സീത തന്നെ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights top singer seethalakshmi final performance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top