പ്രസവം കുടിലിൽ; ശേഷം മക്കളുമായി പുലി കാട്ടിലേക്ക്: വിഡിയോ

Leopard Birth Hut Cubs

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലെ കുടിലിൽ പുലി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിൻ്റെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, വീണ്ടും ഈ പുലിയുടെ മറ്റൊരു വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പ്രസവത്തിനു ദിവസങ്ങൾക്കു ശേഷം കുഞ്ഞുങ്ങളെയും കൊണ്ട് കാട്ടിലേക്ക് മറയുന്ന പുലിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Read Also : ക്ലിക്കിനായി കാത്തു നിന്നത് രണ്ട് മണിക്കൂർ; സോഷ്യൽ മീഡിയയിൽ ഹിറ്റായി കറുത്ത പുള്ളി പുലി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇഗത്പുരി മേഖലയിലാണ് പുലി കുടിലിൽപ്രസവിച്ചത്. ആൾ താമസമില്ലാത്തെ കുടിൽ ആണ് പ്രസവത്തിനായി പുലി തെരഞ്ഞെടുത്തത്. തള്ളപ്പുലിക്ക് ഒപ്പമുള്ള നാല് കുഞ്ഞുങ്ങളുടെ വിഡിയോ ആണ് നേരത്തെ പ്രചരിച്ചത്. കുഞ്ഞുങ്ങളെ കടിച്ചെടുത്ത് കുടിലിൽ നിന്ന് പുറത്തുകടക്കുന്ന പുലിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്നത്. വനംവകുപ്പ് അധികൃതരാണ് ഈ വിഡിയോ പകർത്തിയത്.

കുടിലിൽ എത്തിയതു മുതൽ പുലിയും കുഞ്ഞുങ്ങളും വനം വകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥൻ തുഷാർ ചവാൻ പറഞ്ഞു. മഴക്കാലത്ത് കാട്ടിലെ നനവും തണുപ്പും സഹിക്കാനാവാതെയാണ് പുലി ഗ്രാമത്തിലെത്തിത്. ഗ്രാമവാസികൾക്കോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ ഇവർ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ലെന്നും ചവാൻ കൂട്ടിച്ചേർത്തു.

Story Highlights Leopard That Gave Birth Inside Hut Takes Her Four Cubs to Jungle

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top