ആരോഗ്യമുള്ളവർ മാസ്‌ക് ധരിക്കേണ്ടെന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജ വിഡിയോ (24 fact check)

/- ബിനീഷ വിനോദ്
ആരോഗ്യമുള്ള ശരീരമുള്ളവർ മാസ്‌ക് ധരിക്കേണ്ട എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വിഡിയോ. മാസ്‌കുമായി ബന്ധപ്പെട്ട് മാർച്ച് മാസത്തിൽ നിർമിക്കപ്പെട്ട ഒരു വിഡിയോ ഇപ്പോൾ തെറ്റായ രീതിയിൽ പ്രചരിക്കുന്നുണ്ട്.
വിഡിയോയിൽ മൂന്ന് പുരുഷൻമാർ മാസ്‌ക് ധരിച്ച് ഇരിക്കുന്നുണ്ട്. ഇവർക്കിടയിൽ മാസ്‌ക് ധരിക്കാത്ത ഒരു സ്ത്രീയുമുണ്ട്. മാസ്‌ക് ധരിക്കാത്തതിന്റെ കാരണം തിരക്കിയപ്പോൾ സ്ത്രീയുടെ മറുപടി ആരോഗ്യമുള്ളവർക്ക് മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല എന്നതായിരുന്നു!!! ആശുപത്രി ആവശ്യങ്ങൾക്കും രോഗികളെ പരിചരിക്കുമ്പോഴും മാത്രമേ മാസ്‌ക് ആവശ്യമുള്ളു എന്ന് സ്ത്രീ കൂട്ടിചേർക്കുന്നുമുണ്ട്. ദേശീയ ആരോഗ്യ മിഷനാണ് വിഡിയോ നിർമിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ ഉജ്ജെയിൻ കളക്ടർമാർ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. 2020 മാർച്ച് 19ലെ വിഡിയോ ആണിത്. ഇതാണ് അപ്പോഴും വ്യാപകമായി പ്രചരിക്കുന്നത്.
സത്യത്തിൽ വിഡിയോ വ്യാജമല്ല. പക്ഷെ സാഹചര്യങ്ങൾ മാറിയപ്പോൾ വസ്തുതകളിൽ മാറ്റമുണ്ടായി എന്നതാണ് സത്യാവസ്ഥ. അതായത് മാസ്‌ക് നിർബന്ധമാക്കുന്നതിന് മുൻപുള്ള വിഡിയോ ആണിത്. നിലവിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കാനും പിഴ ചുമത്താനും നിയമം ഉണ്ട്.
Story Highlights – fact check, 24 fact check, fake video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here