കർണാടകയിൽ പ്രവേശന പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികൾ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് വ്യാജവാർത്ത (24 fact check)

/- നവമി

കൊവിഡ് കാലത്ത് ജെഇഇയും നീറ്റും അടക്കം പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ആ ചർച്ചയ്‌ക്കൊപ്പം പ്രചരിക്കുന്ന കോൺഗ്രസ് നേതാവ് അൽകാ ലാംബയുടെ ട്വീറ്റിലെ വിവരങ്ങള്‍ വ്യാജമാണ്. ‘കർണാടക സർക്കാരിന്റെ പ്രവേശന പരീക്ഷയ്‌ക്കെത്തിയ 57 വിദ്യാർത്ഥികൾ കൊവിഡ് ബാധിച്ച് മരിച്ചു. വിദ്യാർത്ഥികളുടെ ജീവൻ വച്ച് എന്ത് പരീക്ഷയാണ് സർക്കാർ നടത്തുന്നത്.’ എന്നാണ് ട്വീറ്റിന്റെ ഉള്ളടക്കം.

പരീക്ഷക്ക് എത്തിയ 5,371 വിദ്യാർത്ഥികൾ കൊവിഡ് ബാധിതരാകുകയും 8456 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ പോയെന്നും ലാംബ ട്വീറ്റിൽ പറയുന്നു.

Read Also : അഫ്‌സൽ ഗുരുവിന് പ്രണബ് മുഖർജിയുടെ മരണത്തോടെ ശാന്തി ലഭിച്ചുവെന്ന് റാണാ അയൂബ് ട്വീറ്റ് ചെയ്‌തോ? (24 fact check)

നീറ്റ്- ജെഇഇ പരീക്ഷകൾ മാറ്റി വയ്ക്കണം എന്ന ഹാഷ് ടാഗും ഇതിനോടൊപ്പമുണ്ട്. ഒരു ദേശീയ മാധ്യമത്തിൽ വന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ടോടെയാണ് ഇപ്പോൾ ഇത് പ്രചരിക്കുന്നത്. നിരവധി കോൺഗ്രസ് നേതാക്കളും ഇതുയർത്തി കേന്ദ്രസർക്കാരിനെതിരെ രംഗത്ത് വന്നു.

ദേശീയ മാധ്യമത്തിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്‌ക്രീൻഷോട്ടുകളാണ്. നിരവധി വ്യാകരണ പിശകുകളും അക്ഷരത്തെറ്റുകളും ഇതിൽ കണ്ടെത്തി. എൻട്രൻസ് എക്‌സാം ടൈറ്റിൽ പോലും തെറ്റിച്ചാണ് വാർത്തയിൽ നൽകിയിരിക്കുന്നത്. ഇതിനകം ആയിരങ്ങളാണ് ഈ ട്വീറ്റ് അവരുടെ വാദങ്ങൾ സ്ഥാപിക്കാനായി ഉപയോഗിച്ചത്.

Story Highlights fact check, 24 fact check, alka lamba

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top