വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം നാളെ റീ പോസ്റ്റ് മോർട്ടം ചെയ്യും

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം നാളെ റീ പോസ്റ്റ് മോർട്ടം ചെയ്യും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ടേബിളിൽ മൂന്നംഗ ഫോറൻസിക് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ് മോർട്ടം ചെയ്യുക. മത്തായിയുടെ കേസ് ഏറ്റെടുത്ത സിബിഐ സംഘമാണ് ഡോക്ടർമാരെ നിർദേശിച്ചത്. കേസ് ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചിരുന്നു.
അതേസമയം, പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് ശനിയാഴ്ച രാവിലെ 9ന് വടശേരിക്കര അരീക്കാകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് 3.30ന്
കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ ശവസംസ്‌കാരം നടക്കും.
മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടെടുത്ത കുടുംബം, കേസ് സിബിഐ ഏറ്റെടുത്തതോടെയാണ് മൃതദേഹം സംസ്‌കരിക്കാൻ തയാറായത്.
Story Highlights – body of Mathai, who died while in the custody of the forest department, will be re-post-mortem tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here