Advertisement

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ല; സുപ്രിംകോടതി

September 3, 2020
Google News 2 minutes Read

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ലെന്ന് സുപ്രിംകോടതി. യുജിസി മാർഗനിർദേശത്തിൽ സർവകലാശാലകൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ട്.

സർവകലാശാലകൾ തീരുമാനിച്ചാൽ പരീക്ഷ നടത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. കൊവിഡ് സാഹചര്യത്തിൽ ഒന്നും, രണ്ടും വർഷ പരീക്ഷകൾ നടത്തരുതെന്ന ഹർജികൾ തള്ളിക്കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ സർവകലാശാലകളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷ നടത്താൻ കോടതി അനുമതി നൽകിയിരുന്നു.

Story Highlights – Universities are not barred from conducting first and second year graduation examinations; Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here