വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് മാസങ്ങൾക്കു മുമ്പേ വാട്‌സ്ആപ് ഗ്രൂപ്പിൽ കൊലവിളി മുഴക്കിയിരുന്നു; തെളിവുകൾ ട്വന്റിഫോറിന്

murder threat in whatsapp group before venjaramoodu murder

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് മാസങ്ങൾക്കു മുമ്പേ പുല്ലമ്പാറയിലെ വാട്‌സ്ആപ് ഗ്രൂപ്പിൽ കോൺഗ്രസ്-സിപിആഎം പ്രവർത്തകർ കൊലവിളി മുഴക്കി. ഇരട്ട കൊലപാതക കേസിലെ പ്രതികളും സിപിഐഎം പ്രവർത്തകരും പരസ്പരം ഭീഷണിപ്പെടുത്തുന്ന വോയ്‌സ് ക്ലിപ്പുകൾ ട്വന്റിഫോറിന് ലഭിച്ചു. പ്രാദേശിക പ്രശ്‌നങ്ങൾ വഷളാക്കുന്നതിൽ ഈ വാട്‌സ്ആപ് ഗ്രൂപ്പിനും നിർണായക പങ്കുണ്ടെന്ന കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന്റെ ശബ്ദ സന്ദേശവും ട്വന്റിഫോറിന് ലഭിച്ചു. പക്ഷേ അത് രാഷ്ട്രീയ ഭീഷണി എന്ന നിലയിലുള്ളതല്ല.

ഇരട്ടക്കൊലപാതകം നടന്ന തേമ്പാമ്മൂട് ഉൾപ്പെടുന്ന പുല്ലമ്പാറ പഞ്ചായത്തിലെ വാട്‌സ് ആപ് ഗ്രൂപ്പാണ് പൊളിറ്റിക്കൽ ന്യൂസ്. ഇതിലാണ് ചേരിതിരിഞ്ഞ് ഭീഷണിപ്പെടുത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ആക്രമണ ഭീഷണികൾ ഗ്രൂപ്പിൽ ശക്തമായത്. ഇരട്ടക്കൊല കേസിലെ പ്രതികളായ ഷജിത്തും സജീബും അജിത്തും ഭീഷണി മുഴക്കുന്നവരിലുണ്ട്. സിപിഐഎം പ്രവർത്തകരും വോയ്‌സ് ക്ലിപ്പിലൂടെ ഭീഷണിപ്പെടുത്തുന്നു.

വാട്‌സ് ആപ് ഗ്രൂപ്പിൽ കൊലവിളി തുടർന്നെങ്കിലും അത് നിയന്ത്രിക്കാനോ അവരെ പുറത്താക്കാനോ ഗ്രൂപ്പ് അഡ്മിൻ തയാറായതുമില്ല. ഇങ്ങനെ എരിതീയിൽ ഈ വാട്‌സ് ആപ് ഗ്രൂപ്പും എണ്ണയൊഴിച്ചു.

Story Highlights murder threat in whatsapp group before venjaramoodu murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top