ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷന്റെ യോഗം ഇന്ന്; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും

മധ്യേഷ്യൻ രാജ്യങ്ങളുടെ സഖ്യമായ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷന്റെ യോഗം ഇന്ന്. മോസ്‌കോയിൽ വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും.

കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷൻ (സിഎസ്ടിഒ) യോഗത്തിലും രണ്ടാം ലോകയുദ്ധത്തിലെ വിജയത്തിന്റെ 75-ാം വാർഷിക അനുസ്മരണ പരിപാടിയിലുമാണ് രാജ്‌നാഥ് സിംഗ് പങ്കെടുക്കുക. എസ്സിഒ അംഗങ്ങളായ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി സംഘർഷം രൂക്ഷമായിരിക്കെയാണ് യോഗം ചേരുന്നത്. ചൈനയുടെയും പാകിസ്ഥാന്റെയും പ്രതിരോധമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.

Story Highlights – shangahai cooperation organisation meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top