മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മരിച്ച് നാൽപതാം ദിവസമാണ് മൃതദേഹം സംസ്‌കരിക്കുന്നത്. കുടപ്പന സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ.
റീപോസ്റ്റ്‌മോർട്ടത്തിന് ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ചിറ്റാറിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടപ്പനയിലെ കുടുംബവീട്ടിലും പൊതുദർശനത്തിന് വയ്ക്കും. കഴിഞ്ഞ ദിവസം സിബിഐ സംഘവും റീപോസ്റ്റ് മോർട്ടം ചെയ്ത പൊലീസ് സർജൻമാരും മൃതദേഹം കണ്ടെത്തിയ കിണറ്റിലും സമീപപ്രദേശത്തും പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചിരുന്നു.
Read Also : വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹത്തില്‍ കൂടുതല്‍ പരുക്കുകള്‍ കണ്ടെത്തി
സംഘം മത്തായിയുടെ മൃതദേഹത്തിൽ കൂടുതൽ പരുക്കുകൾ കണ്ടെത്തിയിരുന്നു. സിബിഐ നടത്തിയ ഇൻക്വസ്റ്റിലാണ് പൊലീസ് ഇൻക്വസ്റ്റിൽ ഉണ്ടായിരുന്നതിനേക്കാൾ ഏഴിൽ അധികം പരുക്കുകൾ കണ്ടെത്തിയത്. ഇതോടെ മത്തായിയുടെ രണ്ടാം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിവരം.
ഇന്നലെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റെടുത്തു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. പത്തരയോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഉച്ച വരെ നീണ്ട പരിശോധനയിൽ നിർണായകമായേക്കാവുന്നതും പൊലീസ് ഇൻക്വസ്റ്റിൽ ഇല്ലാതിരുന്നതുമായ പരുക്കുകളാണ് സിബിഐ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാരംഭിച്ച പോസ്റ്റ്‌മോർട്ടം അഞ്ചേകാൽ വരെ നീണ്ടു.
Story Highlights – mathayi custody death, forest department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here