Advertisement

എണ്ണി തീർക്കാൻ പറ്റാത്ത അത്രയും അധ്യാപകർ ഒരേ കുടുംബത്തിൽ…

September 5, 2020
Google News 2 minutes Read

ഈ അധ്യാപക ദിനത്തിൽ തീർച്ചയായും നമ്മൾ പരിചയപ്പെടേണ്ട ഒരു കുടുംബമുണ്ട്. മലപ്പുറം കോട്ടക്കലിലെ തോട്ടത്തിൽ തറവാട്ടുകാർ. ഇവരുടെ കഥ കേട്ടാൽ ഈ കുടുംബത്തിൽ ജനിച്ചു വീഴുന്നത് തന്നെ അധ്യാപകർ ആകാൻ വേണ്ടിയാണോ എന്ന് ആരും സംശയിച്ചു പോകും. അതാണ് ഈ കുടുംബത്തിന്റെ പ്രത്യേകത.

ഈ കുടുംബത്തിലെ അധ്യാപകരെ എണ്ണി തീർക്കുക എന്നത് അത്ര എളുപ്പമല്ല. ഒറ്റ ശ്വാസത്തിൽ എണ്ണാൻ ആവശ്യപ്പെട്ടാൽ ഈ കുടുംബത്തിൽ ഉള്ളവർക്ക് പോലും അത് അസാധ്യമാണ്.

ഈ ലിസ്റ്റ് അത്ര പെട്ടെന്നൊന്നും തീരില്ല. കാരണം തലമുറകളായി ജീവിതം അധ്യാപനത്തിനായി ഉഴിഞ്ഞു വെച്ചവരാണിവർ. കുടുംബത്തിൽ ഉള്ളവരൊക്കെ അധ്യാപകർ ആയതോടെ കൗതുകങ്ങൾ ഏറെയുണ്ട്. ഇവർക്ക് കൂടിന്നിടത്തല്ലാം പറയാനുള്ളത് വിദ്യാലയത്തെ കുറിച്ചും കുട്ടികളെ കുറിച്ചും മാത്രമാണ്. തറവാട്ടിലെ പുതിയ തലമുറക്കാർ നേരിടുന്ന പ്രശ്‌നവും ചെറുതല്ല. സ്‌കൂൾ അവധിക്ക് വിരുന്ന് പോയാലും അവർക്ക് ക്ലാസിൽ നിന്നും രക്ഷയില്ല.

എണ്ണിയാൽ ഒടുങ്ങാത്ത ഗുരുനാഥന്മാരെ സമൂഹത്തിന് സമർപ്പിച്ച് അറിവ് പകരുന്നത് തന്നെ ഒരു കുലത്തൊഴിലാക്കി മാറ്റി പകരം വെക്കാനില്ലാത്ത അപൂർവ മാതൃക തീർക്കുകയാണ് ഈ അധ്യാപക കുടുംബം.

Story Highlights There are so many teachers in the same family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here