ഇന്ത്യ- ചൈന അനൗപചാരിക ചർച്ചകൾക്ക് ഇന്ന് തുടക്കമാകും

ഇന്ത്യ- ചൈന അനൗപചാരിക ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ഈ മാസം 10ന് വിദേശകാര്യമന്ത്രിമാരുടെ ചർച്ചയ്ക്ക് മുന്നോടിയായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം. ഇരുരാജ്യങ്ങളും മധ്യസ്ഥത വഹിക്കാം എന്ന അമേരിക്കയുടെ നിർദേശം തള്ളി. അതേസമയം, അതിർത്തിയിലെ സാഹചര്യങ്ങൾ അയവില്ലാതെ തുടരുകയാണ്.

പ്രതിരോധമന്ത്രി തല ചർച്ചയ്ക്ക് തുടർച്ചയായി വിദേശകര്യമന്ത്രിമാർ തമ്മിലുള്ള ആശയവിനിമയത്തിനാണ് ഇന്ത്യയും ചൈനയും തയാറെടുക്കുന്നത്. വ്യാഴാഴ്ച മോസ്‌ക്കോയിലെ മെട്രോ പേളോ ഹോട്ടലിൽ ഇരു വിദേശമന്ത്രിമാരും കൂടിക്കാഴ്ച നടത്തും. ഷാംഹായ് കോർപറേഷൻ സമ്മേളനത്തിന്റെ ഇടവേളയിലാണ് ചർച്ച. പ്രതിരോധമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ കർശന നിലപാട് ഇരു രാജ്യങ്ങളും ആവർത്തിച്ചെങ്കിലും സമാധാനം ഉറപ്പാക്കണം എന്ന നിർദേശം അംഗീകരിച്ചിരുന്നു. നിയന്ത്രണ രേഖയിലെ തൽ സ്ഥിതിയിൽ മാറ്റം വരുത്താനുള്ള ഒരു ശ്രമവും ഉണ്ടാകരുതും എന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. ഈ സാഹചര്യത്തിലാണ് ഇന്ത്യ ചൈന സ്ഥിരം സമിതി അംഗങ്ങൾ ഇന്ന് മുതൽ അനൗപചാരിക ചർച്ചകളിലേക്ക് കടക്കുന്നത്. വിദേശകാര്യ മന്ത്രാലയങ്ങളുടെ ജോയിന്റ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഉള്ള സമിതി പത്താം തിയതി നടക്കുന്ന ചർച്ചയുടെ അജണ്ടയും, ഇപ്പോഴത്തെ സംഘർഷവസ്ഥ പരിഹരിക്കാനുള്ള നിർദേശങ്ങളിലും പ്രഥമിക ധാരണ രൂപീകരിക്കും.

നിയന്ത്രണ രേഖയിൽ മാറ്റം വരുത്തരുതന്ന ഇന്ത്യയുടെ നിർദേശം ചൈന അംഗീകരിക്കും എന്നാണ് സൂചന. ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ അമേരിക്കയുടെ മാധ്യസ്ഥ ശ്രമങ്ങൾ പ്രോത്സാഹപ്പിക്കേണ്ടെന്ന തീരുമാനം ഇതിനകം ഇരു രാജ്യങ്ങളും കൈകൊണ്ടിട്ടുണ്ട്. എന്നാൽ, ലഡാക്ക് അതിർത്തിയിൽ സാഹചര്യങ്ങൾ ഇപ്പോഴും സംഘർഷ ഭരിതമായി തുടരുകയാണ്. രാത്രി കാല അതിർത്തി നിരീക്ഷണം മേഖലയിൽ ഇന്നലെ മുതൽ ഇന്ത്യൻ വ്യോമസേനയും ആരംഭിച്ചു. ചൈനീസ് സൈന്യം ഇപ്പോഴും നിയന്ത്രണ രേഖയ്ക്ക് അപ്പുറം യുദ്ധ സമാന സന്നാഹങ്ങൾ ഒരുക്കുന്നത് തുടരുകയാണ്.

Story Highlights india china informal talks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top